വാർത്തകൾ ചുരുക്കത്തിൽ

Update: 2022-11-25 06:49 GMT


 ഖത്തർ ലോകകപ്പിൽ മുൻചാമ്പ്യ്ൻമാരായ ബ്രസീൽ ജയിച്ച് തുടങ്ങി.സെർബിയയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്താണ് ബ്രസീലിന്റെ ജയം. വിജയത്തിന് ചുക്കാൻ പിടിച്ചത് രണ്ട് ഗോളും നേടിയ റിച്ചാർലിസൺ. ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷമായിരുന്നു താരത്തിന്റെ ഇരട്ടഗോൾ പ്രകടനം.ഇതിൽ രണ്ടാം ഗോൾ ഇതുവരെ ലോകകപ്പ് കണ്ട ഏറ്റവും മികച്ച ഗോളുകളിൽ ഒന്നാണ്. ഗോൾപോസ്റ്റിൽ തട്ടി ബ്രസീലിന്റെ ഉറച്ച രണ്ടു ഗോളുകൾ നഷ്ടപ്പെട്ടിരുന്നു. ഗ്രൂപ്പിൽ ആദ്യ മത്സരത്തിൽ സ്വിറ്റ്സർലൻഡ്, കാമറൂണിനെ തോൽപ്പിച്ചിരുന്നു. ബ്രസീലാണ് ഗ്രൂപ്പിൽ ഒന്നാമത്.

****

ഗ്രൂപ്പ് എച്ചിലെ ആവേശപ്പോരിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് ആഫ്രിക്കൻ കരുത്തരായ ഘാനയെ മറികടന്ന്‌പോർട്ടുഗൽ ആദ്യജയം സ്വന്തമാക്കി. തന്നെ വീഴ്ത്തിയതിന് കിട്ടിയ പെനാൽട്ടി ഗോളാക്കിമാറ്റി സൂപ്പർ താരം ക്ര്ിസ്റ്റ്യാനോ റൊണാൾഡോയാണ് ഗോൾ വേട്ടയ്ക്ക് തുടക്കമിട്ടത്. തൊട്ടുപിന്നാലെ ഘാന ഗോൾമടക്കി. പിന്നീട് 3-1ന് പോർട്ടുഗൽ ലീഡ് എടുത്തെങ്കിലും ഘാന വിട്ടുകൊടുത്തില്ല. ഒരു ഗോൾ കൂടി മടക്കിയ ഘാനയ്ക്ക് കളിയവസാനിക്കുന്നതിന് തൊട്ടുമുൻപ് കി്ട്ടിയ അവസരം ഗോളാക്കിമാറ്റിയിരുന്നെങ്കിൽ ചിത്രം മറ്റൊന്നാകുമായിരുന്നു.ഘാനയ്‌ക്കെതിരായ ആദ്യ ഗോളിലൂടെ അഞ്ച് ലോകകപ്പുകളിലും ഗോൾ നേടുന്ന ആദ്യ പുരുഷ താരമെന്ന നേട്ടമാണ് ക്രിസ്റ്റ്യാനോ സ്വന്തമാക്കിയത്.

അതേസമയം മുൻചാംപ്യൻമാരായ യുറഗ്വായെ ഗോൾരഹിത സമനിലയിൽ തളച്ച് ദക്ഷിണ കൊറിയ ഏഷ്യൻ കുതിപ്പ് തുടരുകയാണ്. മുഴുവൻ സമയവും കളിച്ചിട്ടും ഗോൾ നേടാൻ ഇരുടീമുകൾക്കും കഴിഞ്ഞില്ല.ഗോൾ വീണില്ലെങ്കിലും ഗ്രൂപ്പ് എച്ചിലെ ഈ മൽസരം ഓരോ നിമിഷവും ആവേശം നിറഞ്ഞതായിരു്‌നനു.

********

ഇന്ത്യൻ പശ്ചാത്തലത്തിൽ ചരിത്രം മാറ്റിയെഴുതാൻ ചരിത്രകാരന്മാരോട് ആഹ്വാനം ചെയ്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇത്തരം പ്രവർത്തനങ്ങളെ കേന്ദ്രസർക്കാർ പിന്തുണയ്ക്കുമെന്നും അമിത് ഷാ പറഞ്ഞു. താൻ ഒരു ചരിത്രവിദ്യാർഥിയാണെന്നും രാജ്യത്തിന് ചരിത്രം കൃത്യമായല്ല അവതരിപ്പിക്കപ്പെട്ടിരുക്കുന്നതെന്ന പരാതി നിരവധി തവണ കേട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം പരാതികൾ ശരിയായിരിക്കാം. ഇപ്പോൾ നമ്മൾ അത് തിരുത്തേണ്ടതുണ്ട്. - ഡൽഹിയിൽ അസം സർക്കാരിന്റെ പരിപാടിയിൽ ഷാ പറഞ്ഞു.''ശരിയായ ചരിത്രം മഹത്തായ തരത്തിൽ അവതരിപ്പിക്കുന്നതിൽനിന്ന് ആരാണ് നമ്മെ തടയുന്നതെന്നാണ് തന്റെ ചോദ്യമെന്നും അമിത് ഷാ പറഞ്ഞു

********

വിവാഹിതയായ യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസ് നിലനിൽക്കില്ലെന്ന് ഹൈക്കോടതി.വിദേശത്ത് ജോലിചെയ്യുന്ന മലയാളി യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാരോപിച്ച് കൊല്ലം സ്വദേശിയായ യുവാവിനെതിരേ രജിസ്റ്റർചെയ്ത കേസ് റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ് കൗസർ എടപ്പഗത്ത് ഇക്കാര്യം വ്യക്തമാക്കിയത്. വിവാഹിതയായ യുവതിക്ക് നിലവിലെ ബന്ധം നിലനിൽക്കെ മറ്റൊരാളെ വിവാഹം കഴിക്കാനാകില്ല. നിയമപരമായ വിവാഹം സാധ്യമല്ലെന്ന് അറിയാമെന്നിരിക്കെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതി നിലനിൽക്കില്ലെന്ന് കോടതി വ്യക്തമാക്കി.യുവതിയും യുവാവും വിദേശത്തുവെച്ചാണ് പരിചയത്തിലായത്. യുവതി ഭർത്താവിൽനിന്ന് അകന്നുകഴിയുകയാണ്. എന്നാൽ, വിവാഹമോചന നടപടികൾ പൂർത്തിയായിട്ടില്ല. ഇതിനിടയിലാണ് ഹർജിക്കാരനുമായി അടുപ്പത്തിലാകുന്നതും അത് ഉഭയകക്ഷി സമ്മതത്തോടെയുള്ള ലൈംഗികബന്ധത്തിലേക്ക് എത്തുന്നതും. വിവാഹം കഴിക്കുമെന്ന ഉറപ്പിലായിരുന്നു ഇതെന്നായിരുന്നു യുവതിയുടെ പരാതി.തുടർന്ന് പുനലൂർ പോലീസാണ് കേസ് രജിസ്റ്റർ ചെയ്യുന്നത്. ഉഭയകക്ഷി സമ്മതപ്രകാരമുള്ള ലൈംഗികബന്ധത്തെ ബലാത്സംഗമായി കണക്കാക്കാനാകില്ലെന്ന ഹൈക്കോടതിയുടെ മുൻ ഉത്തരവും സിംഗിൾ ബെഞ്ച് കണക്കിലെടുത്തു.

***********

പെരുമ്പാവൂർ ജിഷ കൊലക്കേസിലെ പ്രതി അമീറുൾ ഇസ്ലാമിന്റെ ജയിൽ മാറ്റത്തിനുള്ള അപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. കേരളത്തിൽ നിന്ന് അസമിലെ ജയിലിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഭാര്യയും മാതാപിതാക്കളും അസമിലാണുള്ളതെന്നും അവർ അതീവ ദാരിദ്ര്യത്തിലാണെന്നും അതിനാൽ ജയിൽമാറ്റം അനുവദിക്കണമെന്നുമാണ് ആവശ്യം.

വിയ്യൂർ ജയിലിൽ തന്നെ സന്ദർശിക്കാൻ ഇവർ ബുദ്ധിമുട്ട് നേരിടുന്നതായും പ്രതി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. നിയമവിദ്യാർഥിനിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ വിചാരണക്കോടതി വധശിക്ഷ വിധിച്ചതിനെ തുടർന്ന് വിയ്യൂർ ജയിലിലാണ് അമീറുൾ ഇസ്ലാം നിലവിലുള്ളത്.വധശിക്ഷയ്‌ക്കെതിരെ പ്രതി ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്.

*******

മലപ്പുറം ജില്ലയിൽ അഞ്ചാം പനി പ്രതിരോധത്തിനുള്ള കൂടുതൽ വാക്‌സീനുകൾ എത്തി.വാക്‌സീൻ എടുക്കാത്തവർക്ക് ഭവന സന്ദർശനത്തിലൂടെയടക്കം ബോധവൽക്കരണം നൽകുകയാണ് ആരോഗ്യവകുപ്പ്.ഇതിനിടെ രോഗ പകർച്ചയെ കുറിച്ച് പഠിക്കാൻ കേന്ദ്ര സംഘം ഇന്നെത്തും. തുടർന്ന് ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും.അതിനുശേഷമാകും ഏതൊക്കെ പ്രദേശങ്ങൾ സന്ദർശിക്കണം എന്നതടക്കം തീരുമാനിക്കുക.ജില്ലയിൽ 130 പേർക്കാണ് ഇത് വരെ രോഗം സ്ഥിരീകരിച്ചത്. ആരെയും ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നിട്ടില്ല. നാളെ നടക്കുന്ന ജില്ലാ വികസന സമിതി യോഗം പ്രതിരോധ നടപടികൾ ചർച്ച ചെയ്യും

*********

കോഴിക്കോട് കുറ്റിക്കാട്ടൂരിലെ ബാലവിവാഹത്തിൽ പ്രതികളെല്ലാം ഒളിവിൽ. പെൺകുട്ടിയുടെ രക്ഷിതാക്കളും വരനും ഉൾപ്പെടെ പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. സംഭവത്തിൽ CWCയും നിയമനടപടി തുടങ്ങി.

കുറ്റിക്കാട്ടൂരിലെ പള്ളിയിൽ വെച്ച് നടന്ന ബാലവിവാഹത്തിൽ കണ്ണൂർ പെരിങ്ങത്തൂർ സ്വദേശിയായ വരനാണ് ഒന്നാംപ്രതി. പെൺകുട്ടിയുടെ അച്ഛനും അമ്മയും ഉൾപ്പെടെ മറ്റ് രണ്ട് പേർ കൂടി പ്രതിപ്പട്ടികയിലുണ്ട്. എന്നാൽ ഇവരെല്ലാം ഒളിവിലാണ്. പെൺകുട്ടിയുടെ വൈദ്യപരിശോധന ഉൾപ്പെടെ നടത്തിയ ശേഷമാകും ബാല വിവാഹ നിരോധന നിയമത്തിന് പുറമെ കേസിൽ, പോക്‌സോ വകുപ്പ് കൂടി ചേർക്കണമോയെന്ന് പൊലീസ് തീരുമാനിക്കുക.

എന്നാൽ ഒളിവിൽ പോയ വരനൊപ്പമാണ് പെൺകുട്ടിയെന്നതിനാൽ പ്രാഥമിക മൊഴിയെടുപ്പ് പോലും ഇതുവരെ നടന്നിട്ടില്ല. പെൺകുട്ടിക്ക് അടുത്ത ഏപ്രിലിൽ മാത്രമാണ് 18 വയസ്സ് പൂർത്തിയാകുക.

*******

പട്ടയ ഭൂമി മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കരുതെന്ന കേരള ഹൈക്കോടതി ഉത്തരവിനെതിരെ ക്വാറി ഉടമകൾ നൽകിയ അപ്പീൽ സുപ്രീം കോടതി ഇന്ന് അന്തിമവാദം കേൾക്കും. നേരത്തെ കേസിൽ വാദം കേട്ട കോടതി നിലവിൽ ഹൈക്കോടതി വിധി സ്റ്റേ ചെയ്യേണ്ടതില്ലെന്ന് വ്യക്തമാക്കിയിരുന്നു. പട്ടയ ഭൂമി മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ നിലവിലെ ചട്ടങ്ങൾ പ്രകാരം കഴിയില്ലെന്നും സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ കേരളം അറിയിച്ചിട്ടുണ്ട്.

 ശശി തരൂർ വിഷയത്തിൽ അനുനയനീക്കങ്ങൾ നീക്കങ്ങൾ ഉണ്ടാകും ഉണ്ടായേക്കും ശശി ശശി തരൂരിന് ഒറ്റപ്പെടുത്താൻ പാടില്ല എന്നാണ് കോൺഗ്രസ് കേന്ദ്ര നേതൃത്വത്തിന്റെ നിലപാട് ഒറ തിരിച്ചടിയാകുമെന്ന് ഹൈക്കമാൻഡ് പ്രതി പ്രതിനിധി കമൽനാഥ് മുന്നറിയിപ്പ് നൽകി ഹൈക്കമാ പ്രതിനിധി താരിക്കൻവർ ഇന്ന് കേരളത്തിൽ എത്തുകയാണ് കേരളത്തിൽ എത്തുകയാണ്

Similar News