എകെജി സെൻറർ ആക്രമണ കേസിലെ നാലാം പ്രതി നവ്യ ക്രൈം ബ്രാഞ്ചിന് മുന്നിൽ ഹാജരായി. കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം ലഭിച്ച നവ്യ കോടതിനിർദേശ പ്രകാരമാണ് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരായത്.
.....................................
രാജ്യത്ത് വീണ്ടും അഞ്ചാംപനി പടരുന്നു.മുംബൈ, റാഞ്ചി, അഹമ്മദാബാദ് എന്നിവിടങ്ങൾക്ക് പുറമെ കേരളത്തിലെ മലപ്പുറത്തും രോഗവ്യാപനം കുത്തനെ കൂടിയ സാഹചര്യമാണ്.
.....................................
മദ്യത്തിന് വില കൂട്ടിയതിനു പിന്നിൽ അഴിമതിയെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇന്ത്യൻ നിർമ്മിത മദ്യത്തിന്റെ നികുതി ഒഴിവാക്കിയതിന്റെ നേട്ടം കിട്ടിയത് വൻകിട മദ്യനിർമ്മാതാക്കൾക്കാണെന്നും ടിപി രാമകൃഷ്ണൻ ചെയ്യാൻ മടിച്ചത് എം ബി രാജേഷ് ചെയ്യുന്നുവെന്നും ചെന്നിത്തല പറഞ്ഞു
.....................................
കോൺഗ്രസ് അനുഭാവിയാണെങ്കിൽ ഗുജറാത്തിൽ ഇത്തവണ കോൺഗ്രസിന് വോട്ട് ചെയ്യരുതെന്ന് അരവിന്ദ് കെജ്രിവാൾ.ഗുജറാത്തിൽ കോൺഗ്രസ് സർക്കാർ രൂപീകരിക്കാനുള്ള സാധ്യതയില്ലെന്നും അതിനാൽ ഇത്തവണ വോട്ട് പാഴാക്കാതെ ആം ആദ്മി പാർട്ടിക്ക് ചെയ്ത് മാറ്റത്തിന്റെ ഭാഗമാകാനാണ് ഡൽഹി മുഖ്യമന്ത്രിയുടെ ആഹ്വാനം.
.....................................
പാകിസ്താന്റെ പുതിയ സൈനിക മേധാവിയായി ലെഫ്ജനറൽ അസിംമുനീറിനെ തെരഞ്ഞെടുത്തു. പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫാണ് പുതിയ സൈനിക മേധാവിയെ തെരഞ്ഞെടുത്തത്
.....................................
മരുന്ന് കുത്തിവെച്ച് ഭാര്യയെ കൊലപ്പെടുത്തിയെന്ന കേസിൽ നഴ്സായ യുവാവ് അറസ്റ്റിൽ. പൂണെയിലെ സ്വകാര്യ ആശുപത്രിയിൽ നഴ്സായ സ്വപ്നിൽ സാവന്തി(23)നെയാണ് ഭാര്യ പ്രിയങ്കയുടെ കൊലപാതകത്തെ ത്ുടർന്ന് പോലീസ് അറസ്റ്റ് ചെയ്തത്.
.....................................
അഞ്ഞൂറ് കിലോയിലധികം കഞ്ചാവ് എലി തിന്നുവെന്ന വിചിത്രവാദം കോടതിയിലുന്നയിച്ച് ഉത്തർപ്രദേശ് പോലീസ്.മഥുര ജില്ലയിലെ ഹൈവേ, ഷേർഗഢ് പോലീസ് സ്റ്റേഷനുകളിൽ സൂക്ഷിച്ചിരുന്ന കഞ്ചാവ് എലി തിന്നുവെന്നാണ് യു.പി പോലീസ് കോടതിയെ അറിയിച്ചത്.
.....................................
ജനാധിപത്യപരമായ സംവാദങ്ങളും ചർച്ചകളും പൂർത്തിയായാൽ രാജ്യത്ത് ഏക സിവിൽ കോഡ് കൊണ്ടുവരാൻ ബിജെപി പ്രതിജ്ഞാബദ്ധമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. അതു ജനസംഘത്തിന്റെ കാലം മുതൽ ജനങ്ങൾക്കു നൽകിയിട്ടുള്ള വാഗ്ദാനമാണെന്ന് അമിത് ഷാ പറഞ്ഞു.
.....................................
ട്രാൻസ്ജെൻഡറുകളുടെ വിവാഹത്തിന് ക്ഷേത്രം ഭാരവാഹികൾ അനുമതി നിഷേധിച്ചതായി ആക്ഷേപം. പാലക്കാട് കൊല്ലങ്കോട് കാച്ചാംകുറിശ്ശി ക്ഷേത്രമാണ് ട്രാൻസ് ജെൻഡറുകളായ നിലൻ കൃഷ്ണയുടെയും അദ്വികയുടെയും വിവാഹത്തിന് അനുമതി നിഷേധിച്ചത്.
.....................................
കോവിഡിനെ തടയാൻ സമ്പൂർണ അടച്ചിടൽ തുടരുന്ന ചൈനയിൽ വീണ്ടും രൂക്ഷമായ രോഗവ്യാപനം. ഇന്നലെ മാത്രം 31,444 കേസുകൾ റിപ്പോർട്ട് ചെയ്തു.എകെജി സെൻറർ ആക്രമണ കേസിലെ നാലാം പ്രതി നവ്യ ക്രൈം ബ്രാഞ്ചിന് മുന്നിൽ ഹാജരായി. കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം ലഭിച്ച നവ്യ കോടതിനിർദേശ പ്രകാരമാണ് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരായത്.