വാർത്തകൾ ചുരുക്കത്തിൽ

Update: 2022-11-23 06:19 GMT

 ശശി തരൂര്‍ പങ്കെടുക്കുന്ന സെമിനാറില്‍ നിന്ന് യൂത്ത് കോണ്‍ഗ്രസ് പിന്മാറിയ സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് എംകെ രാഘവന്‍ എം പി ഹൈക്കമാന്റിന് കത്തയച്ചു. തരൂരിനെ വിലക്കിയവര്‍ക്കെതിരെ നടപടി വേണമെന്നാണ് കത്തിലെ ആവശ്യം.രാഹുല്‍ ഗാന്ധി, എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന ഖര്‍ഗെ എന്നിവര്‍ക്കാണ് കത്തയച്ചത്.

കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച് ശക്തമായ മത്സരം കാഴ്ചവെച്ചതിന് പിന്നാലെ ശശി തരൂരിനെ പങ്കെടുപ്പിച്ചുള്ള സെമിനാറില്‍ നിന്നും യൂത്ത് കോണ്‍ഗ്രസ് പിന്‍വാങ്ങിയത് വലിയ വിവാദമായിരുന്നു. കോഴിക്കോട് നടത്താനിരുന്ന പരിപാടിയില്‍ നിന്നാണ് പിന്മാറ്റം. സംഘപരിവാറും മതേതരത്വം നേരിടുന്ന വെല്ലുവിളികളും എന്ന വിഷയത്തിലായിരുന്നു സെമിനാര്‍ തീരുമാനിച്ചത്. ശശി തരൂരിനെ പങ്കെടുപ്പിച്ച് പരിപാടി നടത്തേണ്ടെന്ന് ഉന്നത നേതാക്കള്‍ നിര്‍ദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് യൂത്ത് കോണ്‍ഗ്രസിന്റെ പിന്മാറിയതെന്നാണ് ആരോപണമുയര്‍ന്നത്. യൂത്ത് കോണ്‍ഗ്രസ് നടത്താന്‍ നിശ്ചയിച്ചിരുന്ന പരിപാടി, ഇവര്‍ പിന്മാറിയ സാഹചര്യത്തില്‍ കോണ്‍ഗ്രസ് അനുകൂല സാംസ്‌കാരിക സംഘടനയായ ജവഹര്‍ ഫൗണ്ടേഷന്‍ ഏറ്റെടുത്ത് നടത്തുകയായിരുന്നു.

..................

ശശി തരൂരിനെതിരായ പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ നിലപാട് തള്ളി കെ മുരളീധരന്‍ രംഗത്ത്. മലബാറിലെ ജില്ലകളില്‍ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തില്‍ യാതൊരുവിധ വിഭാഗീയതയും ശശി തരൂര്‍ നടത്തിയിട്ടില്ലെന്ന് കെ മുരളീധരന്‍ പറഞ്ഞു. തരൂര്‍ ഒരു നേതാവിനെയും വിമര്‍ശിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

................

പത്തനംതിട്ടയില്‍ റവന്യൂ വകുപ്പിലെ എല്‍ഡി ക്ലര്‍ക്ക് നിയമനം വിവാദത്തില്‍. 25 പേരെ നിയമിച്ചതില്‍ രണ്ടുപേര്‍ക്ക് മാത്രം നേരത്തെ നിയമന ഉത്തരവ് കിട്ടി. ബാക്കി 23 പേര്‍ക്ക് നിയമന ഉത്തരവ് ഇതുവരെ കിട്ടിയില്ല.

ഈ മാസം 18 നാണ് ജില്ലാ കളക്ടര്‍ 25 പേര്‍ക്കുമുള്ള നിയമന ഉത്തരവ് ഇറക്കിയത്. തുടര്‍ന്ന് ഈ മാസം 21 ന് രണ്ട് പേര്‍ അടൂര്‍ താലൂക്ക് ഓഫീസില്‍ ജോലിയില്‍ പ്രവേശിക്കുകയും ചെയ്തു. എന്നാല്‍ ബാക്കിയുള്ള 23 പേര്‍ക്കും ഉത്തരവ് അയച്ചിരുന്നില്ല.

ഇന്നലെയാണ് അവശേഷിക്കുന്ന 23 പേര്‍ക്ക് നിയമന ഉത്തരവ് നല്‍കിയത്. 25 പേര്‍ക്കും ഒരേ പോലെ പോസ്റ്റല്‍ വഴി ഉത്തരവ് അയക്കണം എന്നതാണ് ചട്ടം. സംഭവത്തില്‍ ജില്ല കളക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.

....................

ശശി തരൂരിനെ അണ്ടർഎസ്റ്റിമേറ്റ് ചെയ്താൽ ലോകകപ്പിൽ ലയണൽ മെസ്സിയുടെ അർജൻറീനക്ക് സംഭവിച്ചത് പോലെ കാര്യങ്ങൾ മാറുമെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ അഭിപ്രായപ്പെട്ടു. സൗദി അറേബ്യയെ വിലകുറച്ച് കണ്ടതാണ് അർജൻറീനക്ക് പറ്റിയ തെറ്റൊന്നും അതുപോലെ ആരെയും വിലകുറച്ച് കാണാൻ പാടില്ലെന്നുംകെ മുരളീധരൻ ഓർമിപ്പിച്ചു...

 ഡോക്ടർ ശശി തരൂർ നടത്തുന്ന മലബാർ പര്യടനത്തിന് വൻ ജനപിന്തുണയാണെന്ന് റിപ്പോർട്ടുകൾ.. അതിനിടെ തനിക്ക് ആരോടും ഭയമില്ലെന്നും ആരോടും എതിർപ്പില്ലെന്നും. പകരം ബഹുമാനമാണ് ഉള്ളതെന്നും ശശി തരൂർ പറഞ്ഞു.. അതിസമയം വിഭാഗീയ പ്രവർത്തനം നടത്തുന്നു എന്ന് ആരോപണം കേട്ടപ്പോൾ വിഷമം തോന്നി എന്നും തരൂർ പറഞ്ഞു. താൻ ചെയ്ത തെറ്റ് എന്താണെന്ന് ശശി തരൂർ ചോദിച്ചു

Similar News