വാർത്തകൾ ചുരുക്കത്തിൽ

Update: 2022-11-19 08:37 GMT


ലിസ് നിക്ഷേപത്തട്ടിപ്പുകേസിൽ 10 വർഷത്തിനുശേഷം വിചാരണ പുനരാരംഭിക്കുന്നു. തുടരന്വേഷണ റിപ്പോർട്ട് തള്ളണമെന്ന പ്രതികളുടെ ആവശ്യം ഹൈക്കോടതി നിരസിച്ചതോടെയാണു വിചാരണ പുനരാരംഭിക്കുന്നത്.

.....................................

ലോകത്തിനു മുന്നിൽ ആദ്യമായി മകളെ വെളിപ്പെടുത്തി ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉൻ. ദീർഘദൂര ബാലിസ്റ്റിക് മിസൈൽ ഇന്നലെ ജപ്പാന്റെ അധീനതയിലുള്ള സമുദ്രമേഖലയിൽ പരീക്ഷിച്ചതിനു സാക്ഷ്യം വഹിക്കാൻ കിം എത്തിയത് മകൾക്കൊപ്പം

....................................

ആറ്റിങ്ങലിൽ പ്രണയം നടിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നഗ്‌ന വിഡിയോ ചിത്രീകരിച്ച് സുഹൃത്തുക്കൾക്ക് അയച്ചു കൊടുത്ത സംഭവത്തിൽ യുവാവ് അറസ്റ്റിൽ.പാലച്ചിറ തച്ചോട് പട്ടരുമുക്ക് ആകാശ് ഭവനിൽ നന്ദു എന്ന് വിളിക്കുന്ന ആകാശി നെയാണ് ആറ്റിങ്ങൽ പൊലീസ് അറസ്റ്റ് ചെയ്തത്.

....................................

സെക്‌സ് വർക്ക്' എന്ന പദം അവതരിപ്പിച്ച് ലൈംഗികത്തൊഴിലാളികളുടെ അവകാശങ്ങൾക്കായി പോരാടിയ യുഎസ് ആക്ടിവിസ്റ്റ് കാരൾ ലീ (71) അന്തരിച്ചു.സാൻഫ്രാൻസിസ്‌കോയിൽ ലൈംഗികത്തൊഴിലാളിയായിരിക്കെ കൂട്ടപീഡനത്തിന് ഇരയായതോടെ ലൈംഗികത്തൊഴിൽപ്രശ്‌നങ്ങളിൽ നിയമപരിഹാരത്തിനായി മുന്നേറ്റത്തിനു കാരൾ ലീ തുടക്കമിട്ടു

....................................

ഒമാനിൽ അടുത്ത വർഷം അവസാനം വരെ ഇന്ധനവിലയിൽ വർധന ഇല്ല. 2021 ഒക്ടോബർ മുതൽ ഏകദേശം 25 ഒമാനി ഫിൽസമാണ് പെട്രോൾ വില

....................................

ഐക്യരാഷ്ട്ര സംഘടനയുടെ കാലാവസ്ഥാ ഉച്ചകോടി പുറത്തിറക്കിയ ആദ്യ കരട് പ്രഖ്യാപനത്തിൽ ഫോസിൽ ഇന്ധനങ്ങൾ കുറയ്ക്കണമെന്നും വികസ്വരരാജ്യങ്ങൾക്കു നഷ്ടപരിഹാരം കൈമാറണമെന്നുമുള്ള ഇന്ത്യയുടെ നിർദേശം ഉൾപ്പെടുത്തിയില്ല. കാർബൺ ബഹിർഗമനം വൻതോതിൽ കുറയ്ക്കണമെന്ന് ഈജിപ്തിലെ ഷറം അൽ ഷെയ്ഖിൽ ഇന്നലെ സമാപിച്ച ഉച്ചകോടി പുറത്തിറക്കിയ ആദ്യ കരടിൽ പറയുന്നു

....................................

ശബരിമല ദർശനത്തിനു ഹെലികോപ്റ്റർ സേവനം നൽകുമെന്നു കാണിച്ചു പരസ്യം നൽകാൻ ആരാണ് അനുവാദം നൽകിയതെന്ന് സ്വകാര്യ കമ്പനിയോടു ഹൈക്കോടതിയുടെ ചോദ്യം. ഹെലി കേരള എന്ന വെബ്‌സൈറ്റിലെ പരസ്യത്തിന്റെ അടിസ്ഥാനത്തിൽ ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് സ്‌പെഷൽ സിറ്റിങ്ങിൽ പരിഗണിക്കുമ്പോഴാണ് ദേവസ്വം ബെഞ്ചിന്റെ ചോദ്യം.

....................................

പെറുവിലെ ലിമയിൽ പറന്നുയരുന്നതിനിടെ വിമാനവും ട്രക്കും കൂട്ടിയിടിച്ച് രണ്ട് അഗ്‌നിരക്ഷാ സേനാംഗങ്ങൾ മരിച്ചു. ലാറ്റാം വിമാന കമ്പനിയുടെ വിമാനമാണ് അപകടത്തിൽപ്പെട്ടത്.

....................................

ഗുജറാത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ പ?ങ്കെടുക്കാതെ ഭാരത് ജോഡോ യാത്ര നടത്തുന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ പരിഹാസവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. ബാറ്റും പാഡുമേന്തി നിൽക്കുന്ന രാഹുൽ ഒരിക്കലും കളത്തിലിറങ്ങാറില്ലെന്നായിരുന്നു പരിഹാസം

....................................

അഭിപ്രായ സ്വാതന്ത്ര്യം ഉണ്ട്, എന്നാൽ ആ സ്വാതന്ത്ര്യം പ്രചരിപ്പിക്കുന്നത് കടിഞ്ഞാൺ ഉണ്ട്'എന്നതാണ് ട്വിറ്ററിന്റെ പുതിയ നയം എ്ന്ന് പുതിയ മേധാവി ഇലോൺ മസ്‌ക് ്. ട്വിറ്ററിൽ നിന്ന് ജീവനക്കാർ കൂട്ടമായി രാജിവെച്ചതിനു പിന്നാലെയാണ് മസ്‌ക് പുതിയ നയം വെളിപ്പെടുത്തി.

Similar News