കുവൈത്തിൽ വരും ദിവസങ്ങളിൽ താപനില ഉയരും ; മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം

Update: 2024-07-05 11:13 GMT

കുവൈത്തിൽ വ​രും ദി​വ​സ​ങ്ങ​ളി​ല്‍ താ​പ​നി​ല കൂ​ടു​മെ​ന്ന് കാ​ലാ​വ​സ്ഥ കേ​ന്ദ്രം. വെ​ള്ളി​യാ​ഴ്ച കാ​ലാ​വ​സ്ഥ വ​ള​രെ ചൂ​ടു​ള്ള​താ​യി​രി​ക്കും. വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ കാ​റ്റ് സ​ജീ​വ​മാ​യി​രി​ക്കു​മെ​ന്നും പൊ​ടി​പ​ട​ല​ത്തി​ന് സാ​ധ്യ​ത​യു​ണ്ടെ​ന്നും കാ​ലാ​വ​സ്ഥ കേ​ന്ദ്രം അ​റി​യി​ച്ചു. നി​ല​വി​ല്‍ രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ അ​മ്പ​ത് ഡി​ഗ്രി സെ​ൽ​ഷ്യ​സി​ന് മു​ക​ളി​ലാ​ണ് താ​പ​നി​ല രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്. താ​പ​നി​ല വ​ർ​ധി​ക്കു​ന്ന​തി​നാ​ൽ സൂ​ര്യോ​ദ​യം മു​ത​ൽ സൂ​ര്യാ​സ്ത​മ​യം വ​രെ ക​ന​ത്ത ചൂ​ട് നി​ല​നി​ൽ​ക്കും. രാ​ത്രി​യി​ലും വ​ലി​യ മാ​റ്റം ഉ​ണ്ടാ​കി​ല്ല. ശ​ക്ത​മാ​യ വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ കാ​റ്റ് പൊ​ടി നി​റ​ഞ്ഞ അ​വ​സ്ഥ​ക്കും കാ​ര​ണ​മാ​ക്കും. അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ല്‍ പ്ര​തീ​ക്ഷി​ക്കു​ന്ന കൂ​ടി​യ താ​പ​നി​ല 47 മു​ത​ൽ 49 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ​യാ​ണെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. താ​പ​നി​ല ഉ​യ​രു​ന്ന​തി​നാ​ൽ ജ​ന​ങ്ങ​ൾ ആ​വ​ശ്യ​മാ​യ മു​ൻ​ക​രു​ത​ലു​ക​ൾ ​സ്വീക​രി​ക്ക​ണം. ആ​ഗ​സ്റ്റ് അ​വ​സാ​നം വ​രെ ക​ന​ത്ത ചൂ​ട് തു​ട​രും.

Tags:    

Similar News