പാലക്കാട് യുവനേതാവ് വരുമെന്ന് ഷാഫി പറമ്പിൽ; രാഹുൽ മാങ്കൂട്ടത്തിൽ മത്സരിക്കുമെന്ന് സൂചന

Update: 2024-06-23 09:51 GMT

വരാനിരിക്കുന്ന പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ ജനങ്ങളുടെ ശബ്ദമാകാൻ യുവ നേതാവ് എത്തുമെന്ന് ഷാഫി പറമ്പിൽ. ഔദ്യോഗിക ചർച്ചകൾക്കു ശേഷം ഉടൻ സ്ഥാനാർഥിയെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട്ടെ ജനങ്ങളുടെ പ്രശ്‌നങ്ങൾക്കും നാട്ടിലെ വികസനത്തിനും കൂടെ നിൽക്കുന്ന ചെറുപ്പക്കാരനായ നേതാവു തന്നെ വരുമെന്ന് അദ്ദേഹം വ്യക്തമാക്കി.

പാലക്കാട് നിയമസഭ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായി യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ എത്തിയേക്കുമെന്ന സൂചന നൽകിയാണ് ഷാഫി പറമ്പിലിന്റെ പ്രതികരണം.

കേരളത്തിൽ ആവശ്യത്തിനുള്ള പ്ലസ് വൺ സീറ്റില്ല എന്ന യാഥാർഥ്യം സർക്കാർ അംഗീകരിക്കണം. മറ്റ് ധൂർത്തുകൾ കുറച്ച് വിദ്യാർഥികൾക്ക് പഠനം നൽകാൻ സർക്കാർ ശ്രദ്ധ ചെലുത്തണം. സമരം ചെയ്യുന്ന വിദ്യാർഥികളെ മോശക്കാരാക്കി ചിത്രീകരിക്കുന്നത് ശരിയല്ല. ടി.പി കേസ് പ്രതികൾക്ക് ശിക്ഷായിളവ് നൽകാനുള്ള ശ്രമം ഭയം കാരണമാണ്. കൂടുതൽ പേർ പ്രതികൾ ആകുമോയെന്ന സിപിഎമ്മിൻറെ ഭയം കൊണ്ടാണ് ഈ ശ്രമമെന്നും ഷാഫി പറഞ്ഞു.

Tags:    

Similar News