കോൺഗ്രസ് എം പി ശശി തരൂരിനെതിരെ മാനനഷ്ട കേസ് നൽകി മുൻ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ശശി തരൂർ രാജീവ് ചന്ദ്രശേഖറിനെതിരെ നടത്തിയ പ്രസ്താവനകൾക്കെതിരെയാണ് കേസ്.
ഡൽഹി പട്യാല ഹൗസ് കോടതിയിലാണ് കേസ് നൽകിയത്. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ചന്ദ്രശേഖർ വോട്ടർമാർക്ക് പണം വാഗ്ദാനം ചെയ്തതായി തരൂർ ഒരു മലയാളം വാർത്താ ചാനലിൽ പറഞ്ഞിരുന്നു. ഈ പ്രസ്താവനക്കെതിരെയാണ് കേസ്.
എംപി എം എൽ എമാരുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കേണ്ടത് റൗസ് അവന്യൂ കോടതിയിയായതിനാൽ ഈ കേസ് ഇവിടേക്ക് മാറ്റണമെന്ന ട്രാൻസ്ഥർ പെറ്റീഷൻ ഈ മാസം 21 ന് ഹൈക്കോടതി പരിഗണിക്കും.