കെഎസ്ഇബിക്ക് വൈദ്യുതി വിച്ഛേദിക്കാൻ അധികാരമുണ്ടോ?; നടപടിക്രമങ്ങൾ അറിയാം

Update: 2024-07-07 10:07 GMT

തിരുവമ്പാടിയിൽ കെഎസ്ഇബി സെക്ഷൻ ഓഫീസ് ആക്രമിച്ച സംഭവത്തിന് പിന്നാലെ വീട്ടുടമയുടെ വൈദ്യുതി ബന്ധം വിച്ഛേദിച്ച സംഭവം വിവാദമായതിനിടെ വൈദ്യുതി ബന്ധം വിച്ഛേദിക്കുന്നതിൻറെ നടപടിക്രമങ്ങളും ചർച്ചയാകുകയാണ്. വൈദ്യുതി ബന്ധം വിച്ഛേദിക്കുന്നതിന് മുമ്പ് ഉപഭോക്താവിന് ഇതുസംബന്ധിച്ച അറിയിപ്പ് നൽകണമെന്നതാണ് മാർഗനിർദേശങ്ങളിൽ ഏറ്റവും ആദ്യം പറയുന്നത്. നടപടിക്രമങ്ങളൊന്നും പാലിക്കാതെ യാതൊരുവിധ മുന്നറിയിപ്പുമില്ലാതെയാണ് കെഎസ്ഇബി തിരുവമ്പാടിയിലെ റസാഖിൻറെ വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചതെന്ന ആരോപണമാണ് ഉയരുന്നത്. വൈദ്യുതി വിച്ഛേദിക്കേണ്ടത് ഏതൊക്കെ സാഹചര്യത്തിലാണെന്ന് ഇലക്ട്രിസിറ്റി ആക്ടിൽ (2003) പറയുന്നുണ്ട്.

വൈദ്യുതി വിച്ഛേദിക്കേണ്ടത് ഇങ്ങനെ

  • ബിൽ അടച്ചില്ലെങ്കിൽ വൈദ്യുതി വിച്ഛേദിക്കാം. ബിൽ അടച്ചില്ലെങ്കിൽ വൈദ്യുതി വിച്ഛേദിക്കുമെന്ന കാര്യം ബില്ലിൽ തന്നെ പറയുന്നതിനാൽ പ്രത്യേക നോട്ടിസിന്റെ ആവശ്യമില്ല. വീടുകളിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കുമ്പോൾ എസ്എംഎസായും ഫോണിലൂടെയും നേരത്തെ അറിയിപ്പ് നൽകണം.

  • വൈദ്യുതി മോഷണം നടന്നതായി തെളിവുകളുടെ അടിസ്ഥാനത്തിൽ ബോധ്യപ്പെട്ടാൽ വൈദ്യുതി വിച്ഛേദിച്ച് നിയമനടപടി സ്വീകരിക്കാം.

  • വൈദ്യുതി കണക്ഷൻ അപകടം ഉണ്ടാക്കുന്നതാണെങ്കിൽ, വീട്ടുകാരെ അറിയിച്ച് തുടർനടപടികൾക്കായി വൈദ്യുതി ബന്ധം വിച്ഛേദിക്കാം.

  • ഉച്ചയ്ക്ക് ഒരു മണിവരെയാണ് വൈദ്യുതി വിച്ഛേദിക്കാനുള്ള സമയം.

Tags:    

Similar News