മലയാളസിനിമാമേഖലയിലെ സ്ത്രീ പ്രാതിനിധ്യം 20 ശതമാനമാക്കും: ഫെഫ്ക

Update: 2024-09-13 10:20 GMT

മലയാള സിനിമാ മേഖലയില്‍ നടക്കുന്ന പല നല്ല കാര്യങ്ങളും ഹേമകമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടില്ലെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി.ഉണ്ണികൃഷ്ണന്‍. സിനിമാ യൂണിറ്റിലെ മുഴുവന്‍ അംഗങ്ങള്‍ക്കും മൂന്ന് ലക്ഷം രൂപയുടെ ആരോഗ്യപരിരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും, ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്കും മികച്ച വേതനക്കരാര്‍ ആണ് നിലവിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.

സിനിമാ സെറ്റുകളിലെ ഭക്ഷണവിവേചനം ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. എത്രയും വേഗം പരിഹരിക്കുമെന്നും അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ മലയാളസിനിമാമേഖലയിലെ സ്ത്രീ പ്രാതിനിധ്യം 20 ശതമാനമാക്കും. സിനിമാ സെറ്റുകളിലെ ഐസിസി രൂപീകരണത്തില്‍ എന്തെങ്കിലും വീഴ്ച വന്നാല്‍ അത് പരിഹരിച്ച് മാത്രമേ ചിത്രീകരണം തൂടരൂ. ടോയ്‌ലറ്റ് സൗകര്യവും ഇരിക്കാനുള്ള സൗകര്യവും മെച്ചപ്പെടുത്തും. കഴിക്കുന്ന പാത്രത്തിലോ ആഹാരത്തിലോ വിവേചനം ഉണ്ടാവരുതെന്നും ബി.ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

സ്ത്രീകളുടെ തൊഴില്‍പരമായ പ്രശ്‌നങ്ങള്‍ അറിയിക്കാന്‍ സ്ത്രീകള്‍ മാത്രമടങ്ങുന്ന 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന പരാതി പരിഹാര സെല്‍ സെപ്റ്റംബര്‍ 25ന് നിലവില്‍ വരുമെന്നും ബി.ഉണ്ണികൃഷ്ണന്‍ അറിയിച്ചു. കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടത്തിയ ഫെഫ്ക വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

Tags:    

Similar News