വീട്ടിനുനേരെ പെട്രോള്‍ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു; 53കാരൻ പിടിയില്‍

Update: 2023-10-06 01:47 GMT

മാതാവും സഹോദരിയും താമസിക്കുന്ന വീട്ടിനുനേരെ പെട്രോള്‍ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും സഹോദരിയുടെ മക്കളെ അപായപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത 53കാരൻ പിടിയില്‍.

വര്‍ക്കല ഇടവ ഒടയംമുക്ക് സ്വദേശി ഷാക്കുട്ടിയെയാണ് വര്‍ക്കല പൊലീസ് പിടികൂടിയത്. ബുധനാഴ്ച രാവിലെ എട്ടോടെയാണ് കേസിനാസ്പദമായ സംഭവം. ഷാക്കുട്ടിയുടെ അമ്മ റുക്കിയ ബീവിയുടെ താമസിക്കുന്ന ഇടവ ഓടയംമുക്കിലെ വീട്ടില്‍ പെട്രോള്‍ നിറച്ച്‌ തിരിയിട്ട അഞ്ച് കുപ്പികളുമായി ഷാക്കുട്ടി എത്തുകയായിരുന്നു. ഈ സമയം ഉമ്മയും സഹോദരി ജാസ്മിൻ, ഇവരുടെ മക്കളായ മുഹമ്മദ് ജസ്‌ബിൻ, മുഹമ്മദ് ജിബിൻ എന്നിവരുമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. 

ആദ്യം മുറ്റത്ത് നിര്‍ത്തിയിട്ട ഇരുചക്രവാഹനങ്ങളില്‍ പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഇത് തടയാൻ ശ്രമിച്ച ജസ്‌ബിന് നേരെ അക്രമുണ്ടായി. ആക്രമണ ദൃശ്യങ്ങള്‍ മൊബൈല്‍ കാമറിയില്‍ പകര്‍ത്തിയ ജെബിന് നേരെയും ഇയാള്‍ പെട്രോള്‍ ബോംബെറിഞ്ഞു. വിവരമറിഞ്ഞെത്തിയ പൊലീസ് ഷാക്കുട്ടിയെ കീഴ്‌പ്പെടുത്തി കസ്റ്റഡിയിലെടുത്തു.

ജിബിന് ആക്രമണത്തില്‍ നിസ്സാരമായി പരിക്കേറ്റു. വീടിന്റെ പോര്‍ച്ചില്‍ നിര്‍ത്തിയിട്ട സ്കൂട്ടറും ബൈക്കും ഭാഗികമായി കത്തി നശിച്ചു. ഫൊറൻസിക് വിദഗ്ധര്‍ സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. ഷാക്കുട്ടി സഹോദരിയോട് പണം അവശ്യപ്പെട്ടിരുന്നതായും നല്‍കാത്തതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണമെന്നും അയിരൂര്‍ പൊലീസ് പറഞ്ഞു. എക്സ്പ്ലോസീവ് ആക്‌ട്, കൊലപാതക ശ്രമം എന്നിവ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Tags:    

Similar News