റഷ്യ-യുക്രൈന്‍ ആക്രമണം: അപലപിച്ച്‌ ലോകരാജ്യങ്ങള്‍

Update: 2022-10-11 08:07 GMT

യുക്രൈന്‍ തലസ്ഥാന നഗരമായ കീവിലേക്ക് റഷ്യ നടത്തിയ മിസൈല്‍ ആ്രകമണത്തില്‍ അപലപിച്ച്‌ ലോകരാജ്യങ്ങള്‍. അടിയന്തരമായി ചേര്‍ന്ന യു.എന്‍ ജനറല്‍ അസംബ്ലിയിലാണ് അമേരിക്കയടക്കം ആക്രമണത്തെ തള്ളിപ്പറഞ്ഞത്. റഷ്യയോട് ചേര്‍ത്ത നാല് മേഖലകളുള്‍ തിരിച്ചുനല്‍കുന്നത് അടക്കമുള്ള വിഷയങ്ങളില്‍ ഇന്നലെ യു.എന്നില്‍ ചര്‍ച്ച നടന്നു. റഷ്യയുടെ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ചര്‍ച്ച.

അതിനിടെ, കൂട്ടിച്ചേര്‍ത്ത നാല് മേഖലകള്‍ തിരിച്ചുനല്‍കുന്നതുമായി ബന്ധപ്പെട്ട് യു.എന്നില്‍ചര്‍ച്ച ചെയ്ത പ്രമേയത്തില്‍ രഹസ്യ വോട്ട് വേണമെന്ന് റഷ്യ ആവശ്യപ്പെട്ടു. ഇതിനെ ഇന്ത്യ അടക്കം എതിര്‍ത്തതോടെ യു.എന്‍ ആവശ്യം നിഷേധിച്ചു. റഫറണ്ടത്തിന്റെ പേരില്‍ റഷ്യ നടത്തിയ കൂട്ടിച്ചേര്‍ക്കലുകള്‍ അനധികൃതമാണെന്ന് അല്‍ബേനിയ കൊണ്ടുവന്ന പ്രമേയത്തില്‍ പറയുന്നു. പ്രമേയത്തിലെ വോട്ടെടുപ്പില്‍ 193 അംഗരാജ്യങ്ങളും വോട്ട് രേഖപ്പെടുത്തി. ഡൊനെതസ്‌ക്, ഖെഴ്‌സണ്‍, ലുഹന്‍സ്‌ക്, സപോറിഴഴിയ എന്നി മേഖലകളാണ് റഫറണ്ടത്തില്‍ അംഗീകാരം കിട്ടിയെന്ന് കാണിച്ച്‌ റഷ്യ അവരോട് കൂട്ടിച്ചേര്‍ത്തത്.

അതിനിടെ, റഷ്യയെ 'ഭീകരരാഷ്ട്രമെന്ന്' യുക്രൈന്‍ യു.എന്‍ ജനറല്‍ അസംബ്ലിയില്‍ അധിക്ഷേപിക്കുകയും ചെയ്തു. റഷ്യന്‍ ആക്രമണത്തില്‍ തകര്‍ത്തത് എല്ലാം പുനഃസ്ഥാപിക്കുമെന്ന് യുക്രൈന്‍ പ്രസിഡന്റ് വോളോദിമീര്‍ സെലന്‍സ്‌കി പറഞ്ഞതായി വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. യുക്രൈന്‍ സൈനിക ശക്തി വര്‍ധിപ്പിക്കാന്‍ ഒരുങ്ങുകയാണെന്നും റിപ്പോര്‍ട്ടുണ്ട്.

Tags:    

Similar News