ഗാസ്സയിൽ താൽക്കാലിക വെടിനിർത്തൽ; ബദൽപ്രമേയം നിർദേശിച്ച് അമേരിക്ക

Update: 2024-02-20 05:08 GMT

യു എൻ രക്ഷാസമിതിക്കു മുമ്പാകെ ഗാസ്സയിൽ താൽക്കാലിക വെടിനിർത്തൽ ആവശ്യപ്പെട്ട് അമേരിക്ക ബദൽപ്രമേയം നിർദേശിച്ചു. അൾജീരിയ കൊണ്ടുവന്ന പ്രമേയത്തിൽ ഇന്ന് വോട്ടെടുപ്പ് നടക്കാനിരിക്കെയായിരുന്നു യു എസിന്റെ നീക്കം. ഗസ്സയിൽ തുടരുന്ന യുദ്ധത്തിന് താൽക്കാലികാറുതി തേടുന്ന പ്രമേയത്തിന് യു എൻ രക്ഷാസമിതി അംഗങ്ങളുടെ പിന്തുണ ആവശ്യപ്പെടുന്നതായി അമേരിക്ക അറിയിച്ചു.

എത്രയും പെട്ടെന്ന് വെടിനിർത്തൽ പ്രയോഗത്തിൽ കൊണ്ടുവരണമെന്ന് യു എസ് മുന്നോട്ടുവെച്ച പ്രമേയം ആവശ്യപ്പെടുന്നതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. വെടിനിർത്തൽ കരാർ ചർച്ച അട്ടിമറിച്ചതിന്റെ പൂർണ ഉത്തരവാദിത്തം ഇസ്രായേലിനെന്നാണ് ഹമാസ് വ്യക്തമാക്കിയിരിക്കുന്നത്. 

Tags:    

Similar News