സമാധാന നൊബേൽ അലെസ് ബിയാലിയറ്റ്‌സ്‌കിക്കും രണ്ട് സംഘടനകൾക്കും

Update: 2022-10-07 09:38 GMT

ഈ വർഷത്തെ സമാധാന നൊബേൽ മനുഷ്യാവകാശ പ്രവർത്തകനും രണ്ടു മനുഷ്യാവകാശ സംഘടനകൾക്കും. ബെലാറൂസിലെ മനുഷ്യാവകാശ പ്രവർത്തകൻ അലെസ് ബിയാലിയറ്റ്‌സ്‌കിക്കും റഷ്യൻ മനുഷ്യാവകാശ സംഘടനയായ മെമ്മോറിയൽ, യുക്രെയ്ൻ മനുഷ്യാവകാശ സംഘടനയായ സെന്റർ ഫോർ സിവിൽ ലിബർറ്റീസ് എന്നിവയ്ക്കുമാണ് പുരസ്‌കാരം.

ബെലാറുസിലെ ജനാധിപത്യ മുന്നേറ്റങ്ങളിലെ ശ്രദ്ധേയമായ സാന്നിധ്യമായിരുന്നു അലിസ് ബിയാലിയാട്സ്‌കി. സ്വന്തം രാജ്യത്ത് ജനാധിപത്യം പ്രോത്സാഹിപ്പിക്കുന്നതിനും സമാധാനപരമായ വികസനത്തിനും വേണ്ടി നിതാന്ത പരിശ്രമം നടത്തിയ ആൾ കൂടിയാണ് അദ്ദേഹം.

Tags:    

Similar News