അദാനി കമ്പനിയ്ക്ക് എതിരെ വൻ വെളിപ്പെടുത്തൽ നടത്തിയ ഹിൻഡൻബർഗ് റിസർച്ച് അടച്ചുപൂട്ടുന്നു; വെളിപ്പെടുത്തി സ്ഥാപകൻ

Update: 2025-01-16 03:04 GMT

അദാനി കമ്പനികൾക്കെതിരെ വൻ വെളിപ്പെടുത്തൽ നടത്തിയ ഹിൻഡൻബർഗ് റിസർച്ച് അടച്ചുപൂട്ടുന്നു. ന്യൂയോർക്ക് ആസ്ഥാനമായ കമ്പനിയുടെ പ്രവർത്തനം അവസാനിപ്പിക്കുകയാണെന്ന് സ്ഥാപകൻ നെയ്റ്റ് ആൻഡേഴ്സൺ അറിയിച്ചു. പ്രവർത്തിച്ചുവന്ന ആശയങ്ങളും പ്രോജക്ടുകളും പൂർത്തിയായെന്നും ഹിൻഡൻബർഗ് പറയുന്നു. ഹിൻഡൻബ‌ർഗ് ഓദ്യോഗിക എക്സ് പേജിലൂടെയായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

2023 ജനുവരിയിൽ അദാനി കമ്പനിക്കെതിരായ വിവരങ്ങൾ ഹിൻഡർബർഗ് പുറത്തുവിട്ടിരുന്നു. ഇത് അന്ന് വലിയ രീതിയിൽ വിവാദമായി. ഓഹരിമൂല്യത്തിൽ അദാനി കൃത്രിമം കാണിച്ചെന്നായിരുന്നു ഹിൻഡർബർഗ് വെളിപ്പെടുത്തൽ. കൃത്രിമ നടപടികളിലൂടെ ഓഹരി മൂല്യം പെരുപ്പിച്ചുകാണിച്ചുവെന്നും ഹിൻഡൻബർഗ് ആരോപിച്ചിരുന്നു. റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ അദാനി ഗ്രൂപ്പിന്റെ ഓഹരിമൂല്യത്തിൽ 72 ലക്ഷം കോടി രൂപയുടെ വൻ ഇടിവുണ്ടായിരുന്നു.

നെയ്റ്റ് ആൻഡേഴ്സൺ എന്ന അമേരിക്കക്കാരൻ 2017ലാണ് ഹിൻഡൻബർഗ് റിസർച്ചിന് തുടക്കമിട്ടത്. ഓഹരി, കടപ്പത്രം തുടങ്ങിയവയിലെ തട്ടിപ്പുകൾ വെളിച്ചത്തു കൊണ്ടുവരികയാണ് പ്രധാനലക്ഷ്യം. 1937ലെ ഹിൻഡൻബർഗ് വിമാനദുരന്തത്തിൽ നിന്ന് കടമെടുത്താണ് ആൻഡേഴ്സൺ കമ്പനിക്ക് ഹിൻഡൻബർഗ് റിസർച്ച് എന്ന് പേരിട്ടത്. ഹിൻഡൻബർഗ് വിമാനദുരന്തം മനുഷ്യനിർമ്മിതമായിരുന്നു എന്ന വാദമുണ്ട്. 'ഓഹരികളിലെ മനുഷ്യനിർമ്മിത ദുരന്തങ്ങൾ' പുറത്തുകൊണ്ടുവരികയാണ് ഹിൻഡൻബർഗിന്റെ ലക്ഷ്യം

Tags:    

Similar News