ഗോൾഡൻ ഗ്ലോബ് റേസിനിടെ അഭിലാഷ് ടോമിക്ക് പരിക്ക്, രണ്ടാം സ്ഥാനത്ത് തുടരുന്നു

Update: 2023-01-28 07:18 GMT

ഗോൾഡന് ഗ്ലോബ് റേസിനിടെ അഭിലാഷ് ടോമിക്ക് നേരിയ പരിക്ക്. നിലവിൽ രണ്ടാം സ്ഥാനത്തുളള അഭിലാഷ് ടോമി നിർണായക സ്ഥാനത്ത് എത്തിയപ്പോഴായിരുന്നു പരിക്ക്. പ്രതികൂല കാലാവസ്ഥയും ശക്തമായ കാറ്റുമാണ് അഭിലാഷിന് വെല്ലുവിളിയായത്. പരിക്ക് സംബന്ധിച്ച് അഭിലാഷ് ഡോക്ടർമാരുമായി ബന്ധപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ആഴ്ചയാണ് റേസിൽ രണ്ടാം സ്ഥാനത്തേക്ക് അഭിലാഷ് എത്തിയത്. 2018ൽ പരിക്ക് പറ്റിയ മേഖലകളിൽ സുഗമമായി പൂർത്തിയാക്കാൻ അഭിലാഷിന് സാധിച്ചിരുന്നു. നിലവിൽ അഭിലാഷ് യാത്ര തുടരുകയാണ്.

ഇനി ഒൻപതിനായിരം നോട്ടിക്കൽ ദൂരമാണ് അഭിലാഷിന് പിന്നിടാനുളളത്. സെപ്തംബറിലാണ് അഭിലാഷ് യാത്ര തുടങ്ങിയത്. ഏപ്രിൽ വരെയാണ് യാത്ര തുടരുക. പായ് വഞ്ചിയിൽ ഒറ്റയ്ക്ക് ലോകം ചുറ്റിയ ആദ്യ ഇന്ത്യക്കാരനും രണ്ടാമത്തെ ഏഷ്യക്കാരനുമാണ് അഭിലാഷ് ടോമി. കീർത്തിചക്ര, ടെൻസിങ് നോർഗെ എന്നീ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഗോൾഡൻ ഗ്ലോബ് റേസിൽ പങ്കെടുക്കുന്നതിനുളള തയ്യാറെടുപ്പുകൾക്കായി അഭിലാഷ് ടോമി നാവിക സേന കമാൻഡർ പദവിയിൽ നിന്ന് കഴിഞ്ഞ വർഷം ആദ്യം വിരമിച്ചിരുന്നു.

Similar News