24 മണിക്കൂറിനിടെ 8008 പുൾഅപ്പ്; ഡിമെൻഷ ബാധിതരെ സഹായിച്ച് യുവാവ്

Update: 2023-03-09 10:01 GMT

ശരീരത്തിന് ആയാസം നൽകുന്ന വ്യായാമമുറകളാണ് പുൾഅപ്പുകൾ. അമ്പതോ ഏറെക്കൂടിയാൽ നൂറൊക്കെ വരെ പുൾഅപ്പുകൾ ചെയ്യാറുണ്ട് പലരും. എന്നാൽ ഇതിൽ നിന്നും വ്യത്യസ്ഥമായി 8008 പുൾഅപ്പുകൾ ചെയ്ത് ​ഗിന്നസ് റെക്കോർഡിൽ കയറിയിരിക്കുകയാണ് യുവാവ്. 24 മണിക്കൂറിനിടെ 8008 പുൾഅപ്പുകൾ ചെയ്ത ഈ യുവാവ് ഇത്രയും വലിയ സാഹസികത ചെയ്തത് ഇതുമൂലം ലഭിക്കുന്ന തുക ചാരിറ്റി പ്രവർത്തനങ്ങൾക്ക് ചിലവാക്കാൻ വേണ്ടിയാണ്. 

ആസ്ട്രേലിയക്കാരനായ ജാക്സൻ ഇറ്റാലിയാനോ ആണ് അമ്പരപ്പിക്കുന്ന പുൾഅപ്പുകൾ ചെയ്തത്. നാലുലക്ഷത്തോളം വരുന്ന ഡിമെൻഷ്യ രോ​ഗബാധിതർക്ക് ചികിത്സാ സഹായം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ജാക്സൻ പുൾഅപ്പുകൾ ചെയ്ത് ​ഗിന്നസിൽ കയറാൻ ശ്രമിച്ചത്. ഓരോ പുൾഅപ്പിനും ഒരോ ഡോളർ വീതം ഉണ്ടാക്കാനാണ് താൻ ലക്ഷ്യമിടുന്നത്.

പക്ഷേ എനിക്ക് നിങ്ങളുടെ സഹായം ആവശ്യമാണ്. ഡിമെൻഷ്യ ഇല്ലാതാക്കാനുള്ള എന്റെ ശ്രമങ്ങൾക്ക് നിങ്ങളുടെ സംഭാവനകൾ വേണം. രാജ്യത്തെ രോ​ഗബാധിതർക്കും അവരുടെ കുടുംബങ്ങൾക്കും ഒരു സഹായമെന്ന രീതിയിൽ പണം സ്വരൂപിക്കാനാണ് ലക്ഷ്യം. വിദ്യാഭ്യാസം, പരിശീലനം, കൗൺസിലിങ് തുടങ്ങി നിരവധി പ്രവർത്തനങ്ങളാണ് നടത്തിവരുന്നതെന്നും ജാക്സൻ പറയുന്നു.

മസിലുകളെ ബാധിക്കുന്ന രോ​ഗത്തിൽ നിന്നും ജാക്സൻ മുക്തനായെന്നും ഒരുപക്ഷേ അം​ഗവൈകല്യം വരെ സംഭവിക്കാനുള്ള രോ​ഗമായിരുന്നു ഇതെന്നും ​ഗിന്നസ് വേൾഡ് റെക്കോർഡ് വെബ്സൈറ്റ് പറയുന്നു. 24 മണിക്കൂറും പുൾഅപ്പ് ചെയ്ത് വേൾഡ് റെക്കോർഡ് നേടാനാണ് താൻ ശ്രമിക്കുന്നത്. നിങ്ങൾക്ക് നല്ലത് ചെയ്യാൻ കഴിയുമെന്ന് വിശ്വസിക്കുന്നു. അതിനാൽ അത് നടക്കുമെന്ന് കരുതുന്നുവെന്നും ​ഗിന്നസ് വേൾഡ് റെക്കോർഡ് അധികൃതരോട് ജാക്സൻ പറഞ്ഞു. സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റിന് പ്രതികരണവുമായി നിരവധി പേരാണ് രം​ഗത്തെത്തിയിരിക്കുന്നത്. ആശംസകൾ ചൊരിഞ്ഞ് നിരവധി പേരും രം​ഗത്തെത്തി. 

 

Similar News