യു എസ്സിൽ സ്വവർഗ്ഗാനുരാഗികളുടെ നിശാ ക്ലബ്ബിൽ വെടിവെയ്പ്പ് ; ഖേദം വെളുപ്പെടുത്തി പ്രസിഡന്റ് ജോ ബൈഡൻ

Update: 2022-11-21 10:35 GMT


യു എസ് : കൊളറാഡോയിലെ സ്വവര്‍ഗാനുരാഗികളുടെ നിശാക്ലബിൽ നടത്തിയ വെടിവയ്പിൽ അഞ്ചു പേർ കൊല്ലപ്പെട്ടത്തിനെത്തുടർന്ന് ഖേദം പ്രകടിപ്പിച്ച് യു എസ് പ്രസിഡണ്ട് ജോ ബൈഡൻ. സ്വവര്‍ഗാനുരാഗികള്‍ക്കായി പാര്‍ട്ടി നടത്താറുള്ള കൊളറാഡോയിലെ ക്യൂ ക്ലബ്ബിലാണു വെടിവയ്പ് നടന്നത്.വെടിവെയ്പ്പിൽ 5 പേർ കൊല്ലപ്പെട്ടതായും 25 പേർക്കു പരുക്കേറ്റതായും പൊലീസ് അറിയിച്ചു. സ്വവർഗാനുരാഗികളായസ്ത്രീകളും പുരുഷന്മാരും മാത്രമാണ് ഇവിടെ സന്ദർശനത്തിനെത്തുക. നവംബർ 19 ശനിയാഴ്ച 22 കാരനായ ആൻഡേഴ്സൺ ലീ ആൾഡ്രിച്ചിനെ പൊലീസ് അറസ്റ്റ് ചെയ്തു. വെടിവയ്പിൽ പരുക്കേറ്റ ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്. അമേരിക്കയിൽ നടക്കരുതാത്ത സംഭവമാണ് ഇവിടെ നടന്നിരിക്കുന്നതെന്നും കൊല്ലപ്പെട്ടവരുടെയും പരുക്കേറ്റവരുടെയും കുടുംബാംഗങ്ങൾക്കു വേണ്ടി പ്രാർഥിക്കുന്നുവെന്നും പ്രസിഡന്റ് ബൈഡൻ പ്രസ്താവനയിൽ പറഞ്ഞു .

സ്വവർഗാനുകാരികളായ പുരുഷന്‍മാരും ലെസ്ബിയന്‍ സ്ത്രീകളുമാണ് എവിടെ സന്ദർശനത്തിനെത്തുക വിവിധ കലാപരിപാടികളും കരോക്കെയും ഡിജെയുമൊക്കെ ഉള്‍പ്പെടുത്തി രാത്രിയാണ് ഇവിടെ പാര്‍ട്ടികള്‍ നടക്കാറുള്ളത്.2016-ൽ ഫ്ലോറിഡയിലെ ഒർലാൻഡോയിലെ സ്വവർഗാനുരാഗികളുടെ നിശാക്ലബിൽ സമാനരീതിയിൽ ഒരു അക്രമസംഭവം ഉണ്ടായിരുന്നു. അന്ന് 49 പേരാണു കൊല്ലപ്പെട്ടത്. ഇസ്‌ലാമിക് സ്‌റ്റേറ്റിന്റെ ഒരു നേതാവിനോടു കൂറ് പുലർത്തുന്നതായി വെടിവയ്പ്പ് നടത്തിയയാൾ അവകാശപ്പെട്ടിരുന്നു. പൊലീസുമായുള്ള ഏറ്റുമുട്ടലിൽ പിന്നീട് ഇയാളും കൊല്ലപ്പെട്ടിരുന്നു.

Similar News