ബിസിനസുകാര്‍ക്കിടയില്‍ സെലിബ്രിറ്റിയാണ് ബോച്ചെ എന്ന് എല്ലാവരും സ്‌നഹത്തോടെ വിളിക്കുന്ന ബോബി ചെമ്മണ്ണൂര്‍. മനുഷ്യസ്‌നേഹി, ബിസിനസ് മാന്‍, സോഷ്യല്‍ വര്‍ക്കര്‍, മാര്‍ഷ്യല്‍ ആര്‍ട്ടിസ്റ്റ്, അത്‌ലെറ്റ്, സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍, വേല്‍ഡ് റെക്കോര്‍ഡ് ഹോള്‍ഡര്‍, ഇന്‍വെസ്റ്റര്‍ അങ്ങനെ പറയാനൊരുപാടുണ്ട്. അടുത്തിടെ ഒരു മാഗസിനു നല്‍കിയ അഭിമുഖത്തിലാണ് കുടുംബജീവിതത്തെയും തന്റെ കുടുംബസങ്കല്‍പ്പങ്ങളെയും കുറിച്ച് ബോച്ചെ പറയുന്നത്:
ഞാന്‍ ഒരു ആവറേജ് ആണ്. നൂറു ശതമാനം ഫാമിലി മാന്‍ അല്ല, അതുപോലെ നൂറു ശതമാനം ബിസിനസ് മാനും. കോക്ക്‌ടെയില്‍ ആയി ജീവിക്കുന്ന വ്യക്തിയാണ്. ബിസിനസ്, ഫ്രണ്ട്‌സ്, യാത്ര, സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ നൂറുകൂട്ടം കാര്യങ്ങള്‍ ഒന്നിച്ചുകൊണ്ടുപോകുന്നു. നൂറു ശതമാനം ഫാമിലി ലൈഫ് ആഗ്രഹിക്കുന്നവര്‍ എന്നെ മാതൃകയാക്കേണ്ടതില്ല. പിന്നെ നിങ്ങള്‍ക്ക് അസൂയ ഉണ്ടെങ്കില്‍ എന്നെ മാതൃകയാക്കാം.
ആഗ്രഹങ്ങള്‍ വേണം എന്നാല്‍ അത്യാഗ്രഹം പാടില്ല. പ്രതീക്ഷ വേണം എന്നാല്‍ അമിത പ്രതീക്ഷ പാടില്ല. സിംപിളായി ജീവിക്കണം. ഈ കാണുന്നതൊന്നും നമ്മുടേതല്ലെന്നും നമ്മള്‍ ഒന്നും കൊണ്ടുവന്നിട്ടില്ലെന്നും പോകുമ്പോള്‍ നമ്മള്‍ ഒന്നും കൊണ്ടുപോകുന്നില്ലെന്നും നമ്മള്‍ വെറും യാത്രക്കാരാണെന്നും എപ്പോള്‍ വേണമെങ്കിലും യാത്ര പോകാന്‍ തയാറായിരിക്കണമെന്നും ഓര്‍മിപ്പിക്കുന്നു.
ഞാനാണ് എന്റെ ഏറ്റവും വലിയ വിമര്‍ശകന്‍. സ്വയം വിമര്‍ശനങ്ങള്‍ ഉണ്ടാകണം. കണ്ണാടിയില്‍ നോക്കിനിന്നു കൊണ്ടാണ് എന്റെ വിമര്‍ശനങ്ങള്‍. സ്വയം വിമര്‍ശിച്ചും തിരുത്തിയും മുന്നോട്ടുപോകുന്നതു കൊണ്ടാണ് ഇവിടെ വരെ എത്തിയത്. ഓരോ ദിവസത്തെ പ്രവര്‍ത്തനങ്ങളും സ്വയം വിലയിരുത്തും. വീഴ്ചകള്‍ ഉണ്ടെങ്കില്‍ അടുത്തദിവസം പരിഹരിക്കാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കും. എന്റെ വീഴ്ചകള്‍ മറ്റുള്ളവര്‍ ചൂണ്ടിക്കാണിക്കുന്നതും ശ്രദ്ധിക്കും. രാജാവ് നഗ്നനാണെന്നു പറയാന്‍ ഒരു കുട്ടി വേണ്ടി വന്നു. ഞാന്‍ ന