'അന്യഭാഷാ ചിത്രങ്ങളിൽ ചില ബുദ്ധിമുട്ടുകളുണ്ടായി...'ഹണി റോസ് പറയുന്നു

Update: 2023-03-06 12:29 GMT

മലയാളത്തിൽ ശ്രദ്ധിക്കപ്പെട്ട ശേഷം അന്യഭാഷാ ചിത്രങ്ങളിൽ അഭിനയിച്ചാൽ മതിയായിരുന്നുവെന്ന് പിന്നീടു തോന്നിയിട്ടുണ്ടെന്ന് ഹണി റോസ്. ചെറുപ്പം മുതൽ ഫാഷൻ ഡിസൈനിങ് ഇഷ്ടമായിരുന്നു. ചെറുപ്പം മുതൽ വരയ്ക്കുമായിരുന്നു. ഒരു ഓഫിസിലിരുന്ന് ഫയലുകൾക്കിടിയൽ ജീവിക്കാൻ എനിക്കു പറ്റുമായിരുന്നില്ല. കലാപരമായ ജോലികളെന്തെങ്കിലും ചെയ്യാനായിരുന്നു താത്പര്യം. ഞാൻ ആഗഹിച്ചതിനുമപ്പുറം ക്രിയേറ്റിവായി വർക്ക് ചെയ്യാനുള്ള അവസരം എനിക്കു കിട്ടിയെന്നും താരം.

പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് ഞാൻ സിനിമയിലെത്തുന്നത്. അതിനുശേഷം സിനിമയിൽ തുടരണമെന്നായിരുന്നു ആഗ്രഹം. ആ സിനിമ കഴിഞ്ഞപ്പോൾ ഞാനൊരു നടിയായി. ഇനിയും ഒരുപാടു നല്ല അവസരങ്ങൾ കിട്ടും. പെട്ടെന്നുതന്നെ വലിയൊരു സെലിബ്രിറ്റിയാകുമെന്നൊക്കെയാണ് ഞാൻ വിചാരിച്ചിരുന്നത്. പക്ഷേ, നല്ല സിനിമകൾക്കായി പിന്നെയും കാത്തിരിക്കേണ്ടി വന്നു.

സിനിമ മിസ് ചെയ്തു തുടങ്ങിയപ്പോഴാണ് നല്ല സിനിമകൾ ചെയ്യണമെന്ന് ഗൗരവമായി ചിന്തിച്ചുതുടങ്ങിയത്. പിന്നീട് അതിനുവേണ്ടി മാനസികമായി തയാറെടുത്തു. പ്രശ്നങ്ങളൊക്കെ മനസിലാക്കി തെറ്റുകൾ തിരുത്താൻ ശ്രമിച്ചു. ബോയ്ഫ്രണ്ട് കഴിഞ്ഞ് ഒരു തമിഴ് സിനിമയിലാണ് അഭിനയിച്ചത്. മലയാള സിനിമാ മേഖലയെക്കുറിച്ചു പോലും കാര്യമായ അറിവൊന്നുമില്ലാത്ത സമയത്താണ് തമിഴിലെത്തുന്നത്. തമിഴ് സിനിമയിലെ മാനേജർമാർ വഴിയാണവസരങ്ങൾ കിട്ടിയിരുന്നത്. നല്ല കഥാപാത്രമാണ്, നല്ല ടീമാണ് എന്നൊക്കെ അവർ പറയുന്ന അറിവേ എനിക്കുണ്ടായിരുന്നുള്ളു. അതുകൊണ്ടുതന്നെ ചില ബുദ്ധിമുട്ടുകളുമുണ്ടായി. മലയാളത്തിൽ കുറച്ചൊക്കെ ശ്രദ്ധിക്കപ്പെട്ടശേഷം അന്യഭാഷാ ചിത്രങ്ങളിൽ അഭിനയിച്ചാൽ മതിയായിരുന്നു എന്നു പിന്നീടു തോന്നിയിട്ടുണ്ട്.

Similar News