ആ സംഭവത്തിനുശേഷം മാനസികമായി തകർന്ന് നയൻതാര കേരളത്തിലെത്തി

Update: 2023-02-16 12:53 GMT

മനസിനക്കരെ എന്ന ചിത്രത്തിൽ ജയറാമിന്റെ നായികയായി എത്തി, പിന്നീട് ഇന്ത്യൻ വെള്ളിത്തിരിയിൽ ലേഡി സൂപ്പർ സ്റ്റാർ ആയി മാറിയ സുവർണതാരമാണ് നയൻതാര എന്ന ഡയാന. സത്യൻ അന്തിക്കാട് ആയിരുന്നു മനസിനക്കരെയുടെ സംവിധായകൻ. വർണചിത്രയുടെ ബാനറിൽ സുബൈറാണ് ചിത്രം നിർമിച്ചത്. ചിത്രം സൂപ്പർ ഹിറ്റ് ആകുകയും നയൻതാരയ്ക്കു കൈനിറയെ സിനിമകൾ ലഭിക്കുകയും ചെയ്തു. പക്ഷേ, താരം വളരെ പെട്ടന്നുതന്നെ തമിഴിലേക്കും തെലുങ്കിലേക്കും ചേക്കേറുകയായിരുന്നു.



തെന്നിന്ത്യയിലെ സൂപ്പർതാരങ്ങളോടൊപ്പം അഭിനയിച്ച നയൻതാര പ്രശസ്തിയുടെ കൊടുമുടിയിലേക്ക് ഉയരുകയായിരുന്നു. ഇന്ന് തെന്നിന്ത്യൻ സിനിമയിൽ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന താരങ്ങളിൽ ഒരാളാണ് നയൻതാര. വെള്ളിത്തിരയിൽ ഹിറ്റുകൾ പിറക്കുമ്പോഴും നയൻസിന്റെ സ്വകാര്യജീവിതത്തിലും വലിയ ഗോസിപ്പുകളുണ്ടായി. ഒരു കാലത്തു ഗോസിപ്പു കോളങ്ങളിലെ നിറസാന്നിധ്യമായിരുന്നു നയൻസ്.

തമിഴ് നടൻ ചിമ്പു, നടനും നർത്തകനുമായ പ്രഭുദേവ എന്നിവരുമായുള്ള അടുപ്പമാണ് നയൻസിന്റെ സ്വകാര്യജീവിതത്തെ വിവാദത്തിലാക്കിയത്. വളരെ വലിയ പ്രശ്നങ്ങൾക്കൊടുവിലാണ് ഇരുബന്ധങ്ങളും നയൻസ് അവസാനിപ്പിച്ചത്. ചിമ്പു-നയൻസ് പ്രണയകാലത്ത് പുറത്തുവന്ന ഒരു ചുംബനചിത്രം വൻ വിവാദമായിരുന്നു. ഇതിനു പിന്നാലെയായിരുന്നു ഈ ബന്ധം നയൻസ് അവസാനിപ്പിച്ചത്. ദുബായിൽ വച്ചു പുതിയ ക്യാമറ വാങ്ങിയപ്പോൾ എടുത്ത ചിത്രമാണെന്നാണ് നയൻസ് പ്രതികരിച്ചത്. ചുംബനചിത്രം ലീക്കായതിന്റെ പിന്നിൽ ചിമ്പു ആണെന്ന പ്രചാരണവും അന്നുണ്ടായിരുന്നു.



നയൻസിന്റെ ജീവിതത്തെ അടിമുടി തകർത്ത സംഭവമായിരുന്നു പ്രഭുദേവയുമായുള്ള വേർപിരിയൽ. വിവാഹം വരെ എത്തിയ ബന്ധം അവസാനിപ്പിക്കുകയായിരുന്നു. അതിന്റെ കാരണങ്ങൾ ഇതുവരെ വ്യക്തമല്ല. ആ സംഭവത്തിൽ മാനസികമായി തകർന്ന നയൻതാര കേരളത്തിൽ തിരിച്ചെത്തുകയും മാതാപിതാക്കളുടെ കൂടെ താമസമാരംഭിക്കുകയും ചെയ്തു. തുടർന്ന്, 2013ലാണ് താരം സിനിമയിലേക്കു തിരിച്ചെത്തുന്നത്.

Similar News