അത്രയും പേരെ വിളിച്ച് നടത്തിയ ഫംങ്ഷൻ, എന്നാൽ ഓർക്കാൻ ഒന്നുമില്ല; പൃഥിരാജ്

Update: 2024-05-13 09:08 GMT

സിനിമാ ലോകത്തെ പ്രിയ താര ദമ്പതികളാണ് പൃഥിരാജും സുപ്രിയ മേനോനും. പ്രൊഡക്ഷൻ ഹൗസിലെ കണക്കുകൾ ഉൾപ്പെടെയുള്ള ഭാരിച്ച പല ജോലികളും ചെയ്യുന്നത് സുപ്രിയയാണെന്ന് നേരത്തെ പൃഥിരാജ് പറഞ്ഞിട്ടുണ്ട്. 2011 ലാണ് പൃഥിരാജും സുപ്രിയയും വിവാഹിതരായത്. പാലക്കാട് വെച്ച് അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം. പിന്നീട് സിനിമാ രംഗത്തെ സഹപ്രവർത്തകരെയും മറ്റും ക്ഷണിച്ച് കൊണ്ട് റിസപ്ഷനും വെച്ചു. നിരവധി താരങ്ങൾ പൃഥിക്ക് ആശംസകൾ അറിയിക്കാനെത്തി.

ഇപ്പോഴിതാ വിവാഹ ചടങ്ങ് അധികമാരെയും വിളിക്കാതെ സ്വകാര്യമായി നടത്തിയതിനെക്കുറിച്ച് സംസാരിക്കുകയാണ് പൃഥിരാജ്. കല്യാണം എന്നത് കുടുംബത്തിന് ഒരു അനുഭവവും സന്തോഷവുമാണ്. ഇത് വലുതാകുന്തോറും നമ്മുടെ ഫങ്ഷൻ അല്ലാതായി മാറും. വേറെ ആരുടെയൊക്കെയോ ഫംങ്ഷനാണ്, നമ്മൾ അതിന്റെ ഭാഗമാകുന്നു എന്ന് തോന്നിപ്പോകും.

ഞാൻ എന്റെ കല്യാണം അധികമാരെയും അറിയിക്കാതെ കുടുംബത്തെ മാത്രം വിളിച്ചാണ് നടത്തിയത്. 50 പേരോ മറ്റോ ആണ് കല്യാണത്തിനുണ്ടായത്. അതിന് ശേഷം എറണാകുളത്ത് പത്ത് പതിനായിരം ആൾക്കാർ കൂടി ഒരു ഫംങ്ഷൻ നടത്തി.

ആ ഫംങ്ഷനെക്കുറിച്ച് ഒരു ഓർമയും എന്റെ മനസിലോ സുപ്രിയയുടെ മനസിലോ ഇല്ല. എന്നാൽ പാലക്കാട് 50 പേരെ വെച്ച് നടത്തിയ കല്യാണത്തെക്കുറിച്ച് എത്രയോ നല്ല ഓർമകളാണുള്ളത്. അങ്ങനെ വിവാഹം ചെയ്യുന്നതാണ് ഏറ്റവും നല്ലതെന്നും പൃഥിരാജ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം പൃഥിരാജിന്റെ വിവാഹത്തെക്കുറിച്ച് മല്ലിക സുകുമാരൻ സംസാരിച്ചിട്ടുണ്ട്.

സുപ്രിയയുടെ അച്ഛന്റെ അമ്മയും അമ്മയുടെ അമ്മയുമൊക്കെ അന്നുണ്ട്. അവർക്കെന്നും യാത്ര ചെയ്യാൻ വയ്യ. ഒരാൾ വീൽ ചെയറിലായിരുന്നു. താലി കെട്ട് ചടങ്ങ് മാത്രം നമുക്ക് കുടുംബക്കാരെ വിളിച്ച് നടത്താമെന്ന് പറഞ്ഞു. അത് തന്നെയാണ് നല്ലത്. പക്ഷെ അതിൽ അവസാനിപ്പിക്കാൻ പറ്റില്ലെന്ന് താൻ പറഞ്ഞിരുന്നെന്ന് മല്ലിക സുകുമാരൻ വ്യക്തമാക്കി. ഞങ്ങൾ സിനിമാ ഫീൽഡിൽ നിന്നുള്ളവരാണ്.

സിനിമാ രംഗത്തുള്ളവരെയും പത്ര മാധ്യമ സുഹൃത്തുക്കളെയും വിളിക്കണമെന്ന് ഞാൻ പറഞ്ഞു. എറണാകുളത്ത് ഞങ്ങളുടേതായ പാർട്ടി നടത്തി. വിളിച്ചവരിൽ വരുമെന്ന് പ്രതീക്ഷിക്കാത്തവർ പോലും വന്നു. അതിൽ തനിക്ക് സന്തോഷം തോന്നിയെന്ന് മല്ലിക സുകുമാരൻ പറഞ്ഞു. 

 

Tags:    

Similar News