'പാതിരക്കാറ്റ് ' വീഡിയോ ഗാനം റിലീസായി

Update: 2023-02-17 11:04 GMT

നജീബ് മടവൂർ കഥ തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്ത 'പാതിരാക്കാറ്റ് ' എന്ന ചിത്രത്തിലെ വീഡിയോ ഗാനം സൈന മ്യൂസിക്കിലൂടെ റിലീസ് ചെയ്തു. വിജയരാജ് എഴുതി റെജിമോൻ സംഗീതം പകർന്ന് ജനനി എസ് വി ആലപിച്ച 'പേസുകിറായ് നീ വാൻ മഴയായ്.....' എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്.

തമിഴ് നടൻ ശ്രീറാം കാർത്തിക് നായകനാവുന്ന ഈ ചിത്രത്തിൽ പുതുമുഖങ്ങളായ ആവണി ഷാരോൺ സഹിം എന്നിവർ നായികമാരാവുന്നു. ഷാജു നവോദയ, ഷിനോജ് വർഗീസ്, നിർമ്മൽ പാലാഴി, ശിവാജി ഗുരുവായൂർ സന്തോഷ് കീഴാറ്റൂർ, രഞ്ജി കങ്കോൽ, രശ്മി ബോബൻ, ഐശരൃ ആമി,ആര്യ,നന്ദന എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Full View

Similar News