'നീരജ' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

Update: 2023-03-09 12:24 GMT

രാജേഷ് കെ രാമൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'നീരജ' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.ഗുരു സോമസുന്ദരം, ജിനു ജോസഫ്, ഗോവിന്ദ് പത്മസൂര്യ, ശ്രുതി രാമചന്ദ്രൻ, ശ്രിന്ദ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് .

'ഹൃദയം' ഫെയിം കലേഷ് രാമാനന്ദ്, രഘുനാഥ് പലേരി, അഭിജ ശിവകല, കോട്ടയം രമേഷ്,സന്തോഷ് കീഴാറ്റൂർ, ശ്രുതി രജനീകാന്ത്,സ്മിനു സിജോ, സജിൻ ചെറുകയിൽ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.

സൂരജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ശ്രീമതി ഉമ, രമേഷ് റെഡ്ഡി എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം രാഗേഷ് നാരായണൻ നിർവ്വഹിക്കുന്നു.

കന്നട സിനിമയിലെ പ്രശസ്ത നിർമ്മാതാവായ രമേഷ് റെഡ്ഡിയുടെ ഏഴാമത്തേതും മലയാളത്തിലെ ആദ്യ ചിത്രവുമാണിത്.

എഡിറ്റർ- അയൂബ് ഖാൻ, സംഗീതം- സച്ചിൻ ശങ്കർ മന്നത്ത്, കല- മനു ജഗത്, മേക്കപ്പ്- പ്രദീപ് ഗോപാലകൃഷ്ണൻ, കോസ്റ്റ്യൂം- ബ്യൂസി ബേബി ജോൺ, സ്റ്റിൽസ്- രാകേഷ് നായർ, പ്രൊഡക്ഷൻ കൺട്രോളർ- സജീവ് ചന്തിരൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- അഭി ആനന്ദ്, അസോസിയേറ്റ് ഡയറക്ടർ- നിധീഷ് ഇരിട്ടി, രാഹുൽ കൃഷ്ണ, ക്യാമറ അസോസിയേറ്റ്- മണികണ്ഠൻ പി.സി, അസിസ്റ്റന്റ് ഡയറക്ടർ- യദോകൃഷ്ണ, ദേയകുമാർ, കാവ്യ തമ്പി. പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്- സജി പുതുപ്പള്ളി, പി ആർ ഒ- എ എസ് ദിനേശ്.

Similar News