എന്റെ ടെൻഷൻ കണ്ട് മണിരത്നം സാർ ആശ്വസിപ്പിച്ചു; അല്ലെങ്കിൽ...

Update: 2023-03-09 11:58 GMT

പൊന്നയിൽ സെൽവൻ എന്ന ചിത്രത്തിലേക്ക് എത്തിപ്പെട്ടതും മണിരത്നം സാറുമായുള്ള സൗഹൃദവും പറയുകയാണ് നടി ഐശ്വര്യ ലക്ഷ്മി. താരത്തിന്റെ കരിയറിലെ മികച്ച വേഷങ്ങളിലൊന്നായിരുന്നു പൊന്നിയൻ സെൽവനിലെ പൂങ്കുഴലി എന്ന കഥാപാത്രം. പൊന്നിയൻ സെൽവനെക്കുറിച്ചു താരത്തിന്റെ വാക്കുകൾ-

ഒരിക്കൽ ചെന്നൈയിൽ മണിര്തനം സാറിന്റെ ഓഫിസിന് മുമ്പിലൂടെ പോയപ്പോൾ അവിടെ ഒന്നു കയറണമെന്നു തോന്നി. അന്ന് സാറിനെ കാണാനും സംസാരിക്കാനുമൊക്കെ സാധിച്ചു. പൊന്നിയിൽ സെൽവൻ എന്ന ചിത്രത്തിലേക്ക് ഓഡിഷനു വേണ്ടി സാറിന്റെ ഓഫിസിൽ നിന്നു വിളിച്ചപ്പോൾ ശരിക്കും എക്സൈറ്റഡായിരുന്നു. ഒരു ചെറിയ വേഷമാണെങ്കിലും അഭിനയിക്കണമെന്നേ ഉണ്ടായിരുന്നുള്ളൂ.

ആദ്യമായി ആ സിനിമയിലെ ഒരു കഥാപാത്രത്തിന്റെ ലുക്ക് ടെസ്റ്റ് ചെയ്യുന്നത് എന്നെ വച്ചാണ്. അതായിരുന്നു ആ സിനിമയുടെ ആദ്യ ഓഡിഷനും. അതുപോലെ തന്നെ സിനിമയുടെ ആദ്യ ഷോട്ട് എന്റെ കഥാപാത്രത്തിന്റേതായിരുന്നു. ഓഡിഷനും ലുക്ക് ടെസ്റ്റുമൊക്കെ കഴിഞ്ഞ് സാർ നേരിട്ടുവന്ന് കഥയൊക്കെ പറഞ്ഞുതന്നു. എന്റെ ടെൻഷൻ കണ്ട് എന്നെ സമാധാനിപ്പിച്ചതും സാറാണ്. സാറിന്റെ സിനിമയിൽ അഭിനയിക്കുക എന്നതു സ്വപ്നത്തിൽ പോലും വിചാരിക്കാത്ത കാര്യമാണ്.

സിനിമയിൽ ബന്ധങ്ങളില്ലാത്ത ആളാണ് ഞാൻ. ഒരു കഥ കേട്ട് സെലക്ട് ചെയ്യുന്ന കാര്യത്തിൽ മാതാപിതാക്കൾക്കും ഹെൽപ്പ് ചെയ്യാൻ കഴിയില്ല. ആദ്യം മുതലേ ദൈവത്തിന്റെയൊരു കരുതൽ എന്നോടൊപ്പമുണ്ടായിരുന്നു. അതുകൊണ്ടാണ് ഇത്രയും നല്ല കഥാപാത്രങ്ങൾ നല്ല ടീമിനൊപ്പം ചെയ്യാൻ കഴിഞ്ഞത്. എനിയ്ക്കു കിട്ടിയ കഥാപാത്രങ്ങളിൽ ഞാൻ ഹാപ്പിയാണ്. ഇനിയും ഇത്തരം നല്ല കഥാപാത്രങ്ങൾ ചെയ്യണമെന്നാണ് ആഗ്രഹം.

Similar News