'ഷൂട്ടിങ്ങിനിടയിൽ മമ്മൂട്ടിവിങ്ങിപ്പൊട്ടിക്കരഞ്ഞു'; തുറന്നു പറഞ്ഞ് എം മോഹനൻ

Update: 2023-03-13 12:05 GMT

കഥ പറയുമ്പോൾ എന്ന സിനിമയിലൂടെ സംവിധായകനായി രംഗത്തെത്തിയ എം. മോഹനൻ ശ്രീനിവാസന്റെ ഭാര്യാ സഹോദരനാണ്. മാണിക്യക്കല്ല്, അരവിന്ദന്റെ അതിഥികൾ തുടങ്ങിയ വിജയചിത്രങ്ങളിലൂടെ മലയാളികളുടെ ജനപ്രിയ സംവിധായാകനായി മാറുകയായിരുന്നു എം. മോഹനൻ. ആരോടും പരിഭവമില്ലാത്ത, ദേഷ്യപ്പെടാത്ത പ്രകൃതമാണ് അദ്ദേഹത്തിന്റേത്. കഥ പറയുമ്പോളിന്റെ ചിത്രീകരണവേളയിൽ മമ്മൂട്ടിയുമായുണ്ടായ ചില അനുഭവങ്ങൾ തുറന്നുപറയുകാണ് എം. മോഹനൻ. എം. മോഹനന്റെ വാക്കുകൾ-

കഥ പറയുമ്പോൾ എന്ന സിനിമയുടെ ഹൈലൈറ്റ് മമ്മൂട്ടിയുടെ ഗസ്റ്റ് റോൾ ആണ്. കഥയും കഥാപാത്രങ്ങളുമാണ് സിനിമയിൽ പ്രധാനം. തങ്ങളുടെ അഭിനയ മികവു തെളിയിക്കുന്ന കഥാപാത്രങ്ങൾ കിട്ടിയാൽ ചെറുതെങ്കിലും നമ്മുടെ നായക നടൻമാർ അതു ചെയ്യും എന്നതാണ് എന്റെ അനുഭവം. എന്തായാലും മമ്മൂട്ടി അവതരിപ്പിച്ച അശോക്രാജിന്റെ വേഷം ചെറുതാണെങ്കിലും സിനിമയിലെ ഹൈലൈറ്റ് അതാണല്ലൊ. ആ കഥാപാത്രത്തെ സമർത്ഥമായി ഉൾക്കൊണ്ട് അഭിനയിച്ച മമ്മൂട്ടി, ഷൂട്ടിങ്ങിനിടയിൽ പലപ്പോഴും വിങ്ങിപ്പൊട്ടിയതും ഞാൻ കണ്ട മറക്കാനാവാത്ത അനുഭവമാണ്.

ഓരോ കലാകാരനും മനസിൽ സിനിമയെക്കുറിച്ച് ഒരു സങ്കൽപ്പമുണ്ടായിരിക്കും എന്നാണ് എന്റെ വിശ്വാസം. പറയാൻ നമുക്കു പുതുമയുള്ള ഒരു കഥയുണ്ടാവണം. അതു മനസിൽ തട്ടുന്നതായിരിക്കണം. കുടുംബസമേതം കാണാൻ പറ്റുന്നതാവണം. അതിൽ അവർക്ക് ആഹ്ലാദിക്കാനുള്ള മുഹൂർത്തങ്ങളുണ്ടായിരിക്കണം. ഒപ്പം ആ സിനിമ നിർമിച്ച നിർമാതാവിനു മുടക്കിയ കാശ് തിരിച്ചു കിട്ടുകയും വേണം. ഇതൊക്കെ കൂടിചേർന്നതാണ് എന്റെ സിനിമാ സങ്കൽപ്പം എന്നു പറയാം.

Similar News