ഇന്ത്യൻ വെള്ളിത്തിരയിലെ സൗന്ദര്യതാരകമാണ് നടി ശ്രിയ ശരൺ. മലയാളികൾക്കും ശ്രിയ സുപരിചിതയാണ്. മോഹൻലാലിനും മമ്മൂട്ടിക്കും പൃഥ്വിരാജിനുമൊപ്പം ശ്രിയ സ്‌ക്രീൻ പങ്കുവച്ചിട്ടുണ്ട്. ചെറിയ ഇടവേളകൾ വന്നെങ്കിലും വീണ്ടും സിനിമയിൽ സജീവമാവുകയാണ് താരം. ദൃശ്യത്തിന്റെ രണ്ടാം ഭാഗം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തപ്പോൾ ശ്രിയയാണ് നായികയായി അഭിനയിച്ചത്. ചിത്രത്തിന്റെ ലൊക്കേഷനുകളിൽ ഭർത്താവ് ആൻഡ്രു ഉണ്ടായിരുന്നു.
ദൃശ്യത്തിന്റെ വിജയാഘോഷത്തിൽ പങ്കെടുക്കാൻ എത്തിയപ്പോൾ ശ്രിയയും ആൻഡ്രുവും പരസ്പരം ചുംബിച്ച ദൃശ്യങ്ങൾ വൈറലായി മാറിയിരുന്നു. സംഭവം വലിയ വിമർശനങ്ങൾക്കു വഴിവക്കുയും ചെയ്തു. ഭർത്താവിനൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യാൻ ആവശ്യപ്പെട്ടപ്പോഴാണ് ഇരുവരും പരസ്പരം ചുംബിച്ചത്. ഭാര്യയും ഭർത്താവുമാണെങ്കിലും പൊതുസ്ഥലത്ത് താരങ്ങൾ ചുംബിച്ചത് പലരെയും ചൊടിപ്പിച്ചു. സമൂഹ മാധ്യമങ്ങളിൽ നിന്നു വിമർശനങ്ങൾ ഉയർന്നു. പലയിടത്തും പരിഹാസങ്ങൾ വന്നതോടെ വിഷയത്തിൽ പ്രതികരിച്ച് കൊണ്ട് ശ്രിയ തന്നെ രംഗത്ത് വന്നിരിന്നു.
രണ്ട് ആളുകൾ പരസ്പരം ചുംബിക്കുന്നത് അതിമനോഹരമായ കാര്യമാണ്. പുറമേ നിന്നു നോക്കുന്നവർക്ക് അതിൽ പല അഭിപ്രായങ്ങളുമുണ്ടാവാം. സിനിമയിൽ നിങ്ങൾ ചില കഥാപാത്രങ്ങളെ ഇഷ്ടപ്പെടുന്നുണ്ടെങ്കിൽ അത് ഒരിക്കലും അവരുടെ യഥാർഥ ജീവിതമല്ല. യഥാർത്ഥ ജീവിതത്തിൽ അവർ അങ്ങനെ ആയിരിക്കില്ല. എനിക്കേറ്റവും പ്രിയപ്പെട്ട നിമിഷത്തിൽ ഒരു ചുംബനം തരുക എന്നത് ഭർത്താവ് ആൻഡ്രുവിനെ സംബന്ധിച്ച് സാധാരണ കാര്യമാണെന്നും ശ്രിയ പറഞ്ഞു.