ശ്രീദേവിയെ വിവാഹം കഴിക്കണമെന്ന് അമ്മ; വിവാഹം നടക്കാതെ പോയതിന്റെ കാരണം വ്യക്തമാക്കി കമലഹാസൻ

Update: 2023-02-25 12:39 GMT

കമലഹാസനും ശ്രീദേവിയും ഇന്ത്യൻ വെള്ളിത്തിരയിൽ അദ്ഭുതങ്ങൾ സൃഷ്ടിച്ച അതുല്യതാരങ്ങൾ. അവർക്കിടയിൽ പണ്ടു സംഭവിച്ച ചില കാര്യങ്ങൾ തുറന്നുപറയുകയാണ് കമലഹാസൻ. തന്നോടു ശ്രീദേവിയെ വിവാഹം കഴിക്കാൻ നടിയുടെ അമ്മ പലതവണ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് കമലഹാസൻ പറഞ്ഞത്. ഇരുവരെയും കുറിച്ച് ചില ഗോസിപ്പുകളും അക്കാലത്ത് പരന്നിരുന്നു.

ശ്രീദേവിയുടെ കുടുംബം തങ്ങളുടെ വിവാഹം ആഗ്രഹിച്ചിരുന്നു. കുടുംബക്കാർക്കിടയിൽ എതിർപ്പുണ്ടായിരുന്നില്ല. ഗൗരവമുള്ള ചില കാര്യങ്ങൾ തമാശയായും പറയാം. ശ്രീദേവിയുടെ അമ്മ തമാശരൂപേണ പലവട്ടം തന്നോട് ശ്രീദേവിയെ വിവാഹം കഴിക്കാൻ പറഞ്ഞിട്ടുണ്ട്. തങ്ങൾ വിവാഹം കഴിച്ചുകാണാൻ അമ്മ ആഗ്രഹിച്ചിട്ടുണ്ടാകാമെന്നും കമലഹാസൻ.

ശ്രീദേവിയുടെ അമ്മയുടെ വിവാഹാലോചനയ്ക്ക് കമലഹാസൻ പറഞ്ഞ മറുപടിയാണ് വൈറൽ. ശ്രീദേവിയും താനും കല്യാണം കഴിച്ചാൽ ഇരുവർക്കും വട്ടായിപ്പോകുമെന്നാണ് കമലഹാസൻ പറഞ്ഞത്. വിവാഹം കഴിഞ്ഞ് തൊട്ടടുത്ത ദിവസങ്ങളിൽത്തന്നെ ശ്രീദേവിയെ തിരികെ വീട്ടിലെത്തിക്കേണ്ടിവരുമെന്നും കമലഹാസൻ പറയുകയുണ്ടായി.

Similar News