കള്ളനും ഭഗവതിയും ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്

Update: 2023-02-20 12:50 GMT

വിഷ്ണു ഉണ്ണിക്കൃഷ്ണൻ, അനുശ്രീ, ബംഗാളി താരം മോക്ഷ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന 'കള്ളനും ഭഗവതിയും' എന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ ഉണ്ണി മുകുന്ദൻ തന്റെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.

സലിം കുമാർ, ജോണി ആന്റണി, പ്രേംകുമാർ, രാജേഷ് മാധവ്, ശ്രീകാന്ത് മുരളി, ജയശങ്കർ, നോബി, ജയൻ ചേർത്തല, ജയകുമാർ തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ഈസ്റ്റ് കോസ്റ്റ് കമ്യൂണിക്കേഷൻ ്രൈപവറ്റ് ലിമിറ്റഡ് നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥ സംഭാഷണം കെ.വി. അനിൽ. പത്താം വളവിലൂടെ സ്വതന്ത്ര ക്യാമറാമാനായി മാറിയ രതീഷ് റാം ഛായാഗ്രഹണം നിർവഹിക്കുന്നു. സംഗീതം രഞ്ജിൻ രാജ്.

എഡിറ്റർ ജോൺകുട്ടി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ രാജശേഖരൻ, പ്രൊഡക്ഷൻ കൺട്രോളർ രാജേഷ് തിലകം, ചീഫ് അസോസിയേറ്റ് ഡയറക്ടർ സുഭാഷ് ഇളമ്പൽ, അസോസിയേറ്റ് ഡയറക്ടർ ടിവിൻ കെ വർഗീസ്, അലക്സ് ആയൂർ.

Similar News