"ഇ​ക്ക' സ്നേഹത്തോടെ വിളിക്കുന്ന ആൾ എന്നെപ്പറ്റി മോശം പറഞ്ഞു, എനിക്കത് സഹിക്കാനായില്ല: മറീന മൈക്കിൾ

Update: 2024-01-17 12:31 GMT

മറീന മൈക്കിൾ യുവനിരയിൽ ശ്രദ്ധിക്കപ്പെടുന്ന നടിമാരിലൊരാളാണ്. സിനിമയിൽ തനിക്കുനേരിട്ട ദുരനനുഭവം തുറന്നുപറയുകയാണ് താരം.

ഒ​രി​ക്ക​ല്‍ ഞാ​ന്‍ അ​ഭി​ന​യി​ക്കു​ന്ന സെ​റ്റി​ല്‍ മ​റ്റൊ​രു പ്രൊ​ഡ​ക്ഷ​ന്‍ ക​ണ്‍​ട്രോ​ള​ര്‍ വ​ന്നി​ട്ട് മെ​റീ​ന ആ​ണോ ഇ​തി​ല്‍ ലീ​ഡ് റോൾ എന്നു ചോദിച്ചു. എ​ന്തി​നാ​ണ് ഇ​വ​ർക്കൊക്കെ ലീഡ് റോൾ കൊടുക്കുന്നതെന്ന് വിമർശനപരമായി ചോദിക്കുകയും ചെയ്തു. ഞാ​ന്‍ ചെ​യ്യു​ന്ന പ​ട​ത്തി​ന്‍റെ ക​ണ്‍​ട്രോ​ള​ര്‍ എ​ന്‍റെ സു​ഹൃ​ത്താ​യി​രു​ന്നു. അ​ദ്ദേ​ഹം വി​ഷ​മി​ച്ചാ​ണ് എ​ന്നോ​ട് ഇ​തു പ​റ​ഞ്ഞ​ത്.

ഇത്തരത്തിൽ ചോ​ദി​ച്ച വ്യ​ക്തി ഞാ​ന്‍ "ഇ​ക്ക' എ​ന്നൊ​ക്കെ സ്‌​നേ​ഹ​ത്തോ​ടെ വി​ളി​ക്കു​ന്ന ആ​ളാ​ണ്. അ​ദ്ദേ​ഹം എ​ന്നോ​ടൊ​രു വ്യ​ക്തി​വൈ​രാ​ഗ്യ​വും ഉ​ണ്ടാ​കേ​ണ്ട ആ​ള​ല്ല. അ​ദ്ദേ​ഹം എ​ന്തി​നാ​ണ് ഇ​ങ്ങ​നെ പ​റ​ഞ്ഞ​തെ​ന്ന് എ​ത്ര ചി​ന്തി​ച്ചി​ട്ടും എ​നി​ക്ക് മ​ന​സി​ലാ​യി​ല്ല. അ​ത് കേ​ട്ട​പ്പോ​ള്‍ ആ​ദ്യം ഒ​രു ഷോ​ക്ക് ആ​യി​രു​ന്നു.

പി​ന്നെ ആ​ലോ​ചി​ച്ച​പ്പോ​ള്‍, ഒ​രാ​ള്‍ എ​ന്നോ​ട് എ​ങ്ങ​നെ പെ​രു​മാ​റ​ണം എ​ന്ന​ത് ഞാ​ന്‍ പ്ര​തീ​ക്ഷി​ക്കു​ന്ന​തി​ന്‍റെ കു​ഴ​പ്പ​മാ​ണ​ല്ലോ എ​ന്നു തോന്നി. എ​ല്ലാ​വ​രും എ​ന്നോ​ട് ന​ന്നാ​യി പെ​രു​മാ​റ​ണം എ​ന്ന് പ്ര​തീ​ക്ഷി​ക്കാ​തി​രു​ന്നാ​ല്‍ നി​രാ​ശ​പ്പെ​ടേ​ണ്ടി വ​രി​ല്ല എ​ന്നു മ​ന​സി​ലാ​യി- മറീ​ന പറഞ്ഞു.

Tags:    

Similar News