'' ഐ സി യു'' ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

Update: 2023-03-20 11:48 GMT

ബിബിൻ ജോർജ്ജ്, ബാബുരാജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി 'താന്തോന്നി' ക്ക് ശേഷം ജോർജ് വർഗീസ് സംവിധാനം ചെയ്യുന്ന ' ഐ സി യു ' എന്ന സസ്‌പെൻസ് ത്രില്ലർ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ, പ്രശസ്ത താരം പൃഥ്വിരാജ് തന്റെ സോഷ്യൽ മീഡിയ പേജിലൂടെ റിലീസ് ചെയ്തു. വെടിക്കെട്ടിന് ശേഷം ബിബിൻ ജോർജ് പ്രധാന വേഷത്തിൽ എത്തുന്ന സിനിമ കൂടിയാണിത്. മിനി സ്റ്റുഡിയോ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം സന്തോഷ് കുമാർ എഴുതുന്നു.

സൂര്യ തമിഴിൽ നിർമിച്ച ഉറിയടി ഫെയിം വിസ്മയ ഈ ചിത്രത്തിലൂടെ മലയാളത്തിൽ നായികയാവുന്നു. മുരളി ഗോപി, ശ്രീകാന്ത് മുരളി,മീര വാസുദേവ് , എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ. സി ലോകനാഥൻ ഛായാഗ്രാഹണം നിർവഹിക്കുന്നു. എഡിറ്റർ-ലിജോ പോൾ, സംഗീതം-ജോസ് ഫ്രാങ്ക്ളിൻ, പ്രൊഡക്ഷൻ കൺട്രോളർ-ഷിബു സുശീലൻ, കലാസംവിധാനം- ബാവ,കോസ്റ്റ്യൂം ഡിസൈനർ-സ്റ്റെഫി സേവ്യർ,മേക്കപ്പ്- റോണക്‌സ് സേവ്യർ, ആക്ഷൻ-മാഫിയ ശശി,സൗണ്ട് ഡിസൈൻ-വിക്കി, കിഷൻ,ശബ്ദ മിശ്രണം -എം.ആർ രാജാകൃഷ്ണൻ, പി ആർ ഒ-എ എസ് ദിനേശ്.

Similar News