'രം​ഗൻ ബ്രോ തന്റെ വാക്കുപാലിക്കും'; ആവേശത്തേക്കുറിച്ച് നടൻ വരുൺ ധവാൻ

Update: 2024-05-29 07:32 GMT

സമീപകാലത്ത് റിലീസ് ചെയ്ത് പ്രേക്ഷക മനസിൽ ആവേശത്തിര സമ്മാനിച്ച ചിത്രമാണ് ആവേശം. ഫഹദ് ഫാസിൽ രം​ഗൻ എന്ന കഥാപാത്രമായി നിറഞ്ഞാടിയ ചിത്രം സംവിധാനം ചെയ്തത് ജിത്തു മാധവൻ ആയിരുന്നു.

സിനിമ ഒടിടിയിൽ എത്തിയിട്ടും ആവേശത്തിന് വിവധ കോണുകളിൽ നിന്നും പ്രശംസയേറുകയാണ്. ഇപ്പോഴിതാ ആവേശത്തെ പുകഴ്ത്തി രം​ഗത്ത് എത്തിയിരിക്കുകയാണ് ബോളിവുഡ് താരം വരുൺ ധവാൻ.  

രം​ഗൻ ബ്രോ എപ്പോഴും തന്റെ വാക്കുപാലിക്കും എന്നും സിനിമ എല്ലാവരും കാണണമെന്നും വരുൺ ധവാൻ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു. ചിത്രത്തിലെ ഒരു ​ഗാനരം​ഗത്തിന്റെ സ്ക്രീൻഷോട്ടിനൊപ്പം ആയിരുന്നു നടന്റെ പ്രതികരണം. ഈ സിനിമ എല്ലാ സിനിമാ പ്രേമികളും ഉറപ്പായും ഇഷ്ടപ്പെടുമെന്നും വരുൺ കൂട്ടിച്ചേർത്തു

Tags:    

Similar News