'നല്ല ചിത്രങ്ങളുടെ ഭാഗമാകാൻ ആഗ്രഹം'; ടോം സ്‌കോട്

Update: 2023-01-07 07:00 GMT

വളരെ ആഗ്രഹത്തോടെയാണ് കാക്കിപ്പടയിൽ ഒരു വേഷത്തിനായി ഞാൻ സംവിധായകനെ സമീപിച്ചത്. മുൻപരിചയം ഇല്ലാതിരുന്നിട്ടും അദ്ദേഹം എനിക്കൊരു വേഷം തന്നു. ഹിറ്റ് ചിത്രമായിരുന്ന ജന ഗണ മന അദ്ദേഹം കണ്ടിരുന്നു. ആ പരിഗണനയോടുകൂടിയാണ് എനിക്ക് അവസരം തന്നത്. ഈ ചിത്രത്തിന്റെ വിജയാഹ്ലാദത്തിൽ പങ്കുചേരുകയാണ്.

നെഗറ്റീവായ വേഷമാണ് എന്റേതെങ്കിലും പ്രേക്ഷകർ ആ കഥാപാത്രത്തെ ഏറ്റെടുത്തതിൽ സന്തോഷമുണ്ട്. 'ആടിനെ പട്ടി'യാക്കുന്ന ഡിവൈഎസ്പി രാജ്കുമാറിനെ മലയാളികൾ ഏറ്റെടുത്തതിലും ഒത്തിരി സന്തോഷമുണ്ട്. ഇതര ഭാഷാ ചിത്രങ്ങളിൽ അഭിനയിച്ചുവരുന്ന ഈ സാഹചര്യത്തിൽ ഓർക്കാപ്പുറത്ത് കിട്ടിയ കാക്കിപ്പടയുടെ വിജയം അഭിമാനവും സന്തോഷം നൽകുകയാണെന്നും ടോം സ്‌കോട് പറഞ്ഞു.  

'101 ചോദ്യങ്ങൾ' എന്ന ചിത്രം നിർമിച്ചുകൊണ്ട് ദേശീയപുരസ്‌ക്കാരം നേടിയ നിർമാതാവും നടനുമായ ടോം സ്‌കോട് ഡിഐജി ഹരീന്ദ്രശർമയ്ക്ക് ജന ഗണ മന യിൽ തിളങ്ങിയത്. മലയാള സിനിമയിൽ നിർമാണരംഗത്ത് കൈയ്യൊപ്പ് ചാർത്തി വന്ന നടൻ കൂടിയാണ് അദ്ദേഹം പിന്നീട് ശ്രദ്ധേയമായ കുറച്ച് ചിത്രങ്ങളിൽ അഭിനയിച്ചു. സിനിമ പാഷനാണ്. സിനിമയെ അത്രയേറെ സ്നേഹിക്കുന്നതുകൊണ്ടാണ് നിർമാണവുമായി സിനിമയിലേക്ക് ഇറങ്ങിത്തിരിച്ചത്. ഇതിനിടെ പല പ്രമുഖ നടന്മാർക്കും ഞാൻ ഡബ്ബ് ചെയ്തിട്ടുണ്ട്. അവസരങ്ങൾ വരുന്നുണ്ട്. നല്ല ചിത്രങ്ങളുടെ ഭാഗമാകുക. അതാണ് എന്റെ സന്തോഷം- ടോം സ്‌കോട് പറഞ്ഞു.

Tags:    

Similar News