ആ കാല്‍പ്പാടുകള്‍ക്ക് ഒന്നര ലക്ഷം വര്‍ഷം; സൗത്ത് ആഫ്രിക്കയിലെ ആദിമ മനുഷ്യന്റെ കാല്‍പ്പാടുകള്‍ തിരിച്ചറിഞ്ഞ് ഗവേഷകര്‍

Update: 2023-06-07 10:15 GMT

ആ കാല്‍പ്പാടുകള്‍ക്ക് 153,000 വര്‍ഷം പഴക്കം. ആദിമ മനുഷ്യനെക്കുറിച്ചുള്ള പഠനത്തിന് സൗത്ത് ആഫ്രിക്കയിലെ കണ്ടെത്തല്‍ വലിയ വഴിത്തിരിവാകുമെന്ന് ഗവേഷകലോകം. അപൂര്‍വമായ കണ്ടെത്തലാണുനടന്നത്. അമ്പതിനായിരം വര്‍ഷം മുമ്പുള്ള ആദിമ മനുഷ്യന്റെ അടയാളങ്ങള്‍ കണ്ടെത്തുക പ്രയാസകരമാണെന്നായിരുന്നു ഗവേഷകര്‍ നേരത്തെ വിശ്വസിച്ചിരുന്നത്. മനുഷ്യകുലത്തിന്റെ മാതൃരാജ്യം ആഫ്രിക്കയാണെന്നാണ് ശാസ്ത്രജ്ഞര്‍ വിശദീകരിക്കുന്നത്. 300,000 വര്‍ഷം മുന്‍പ് ഹോമോ സാപിയന്‍സ് ആദ്യകാല ജീവജാലങ്ങളില്‍നിന്ന് വ്യതിചലിക്കുന്നത് ആഫ്രിക്കയിലാണെന്ന് ഇതുവരെ ലഭിച്ച തെളിവുകള്‍ ചൂണ്ടിക്കാണിക്കുന്നു.

ദക്ഷിണാഫ്രിക്കയിലെ കേപ് സൗത്ത് തീരത്താണ് ഏഴ് 'ഇക്‌നോസൈറ്റ്‌സ്' (പുരാതന മനുഷ്യരുടെ അടയാളങ്ങള്‍ അടങ്ങിയ സ്ഥലങ്ങള്‍) ഗവേഷകര്‍ കണ്ടെത്തുന്നത്. 71,000 മുതല്‍ 153,000 വര്‍ഷം വരെ പഴക്കമുണ്ടെന്നാണു ഗവേഷകരുടെ കണക്കുകൂട്ടല്‍. 1960ല്‍ വടക്കന്‍ ആഫ്രിക്കയിലെ നാഹൂനിലാണ് ഗവേഷകര്‍ ആദ്യമായി ഇത്തരം കണ്ടെത്തല്‍ നടത്തിയത്. ഓരോ പുതിയ കണ്ടെത്തലുകളും പുരാവസ്തുശാസ്ത്രത്തിനു കൂടുതല്‍ മുന്നോട്ടുപോകാനുള്ള ഊര്‍ജമാകുന്നു. കല്ലില്‍ നിര്‍മിച്ച ആയുധങ്ങള്‍, ആഭരണങ്ങള്‍, ശില്‍പ്പങ്ങള്‍ തുടങ്ങിയവ ആഫ്രിക്കയിലെ കേപ്പ് സൗത്ത് തീരത്തെ ആദിമമനുഷ്യരുടെ വാസത്തിനും പില്‍കാലത്ത് ഇവിടെനിന്നു പല ഭൂഖണ്ഡങ്ങളിലേക്കു പലായനം ചെയ്തതിനും തെളിവുകളാകുന്നുവെന്നു ഗവേഷകര്‍ വിലയിരുത്തുന്നു.

പുതിയ കണ്ടെത്തലുകള്‍ വടക്കന്‍ ആഫ്രിക്കയിലെ, കേപ്പ് സൗത്ത് തീരത്തെ പിചറസ്‌ക് ഗാര്‍ഡന്‍ റൂട്ട് നാഷണല്‍ പാര്‍ക്കിലാണ് സ്ഥിതി ചെയ്യുന്നത്. വടക്കന്‍ ആഫ്രിക്കയിലെ നാഹൂനില്‍ 1,24,000 വര്‍ഷം മുമ്പുള്ളതും ലാംഗെബാനില്‍ 1,17,000 വര്‍ഷം മുമ്പുമുള്ള ആദിമ മനുഷ്യന്റെ അടയാളങ്ങളാണു ഗവേഷകര്‍ക്കു കണ്ടെത്താന്‍ കഴിഞ്ഞത്.

Tags:    

Similar News