' ചാട്ടുളി 'ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു

Update: 2023-03-13 11:50 GMT

രാജ് ബാബു സംവിധാനം ചെയ്യുന്ന 'ചാട്ടുളി ' എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ ചലച്ചിത്ര രംഗത്തെ പ്രമുഖരുടെ ഫേയ്‌സ് ബുക്ക് പേജിലൂടെ റിലീസ് ചെയ്തു. ഷൈൻ ടോം ചാക്കോ,ജാഫർ ഇടുക്കി,കലാഭവൻ ഷാജോൺ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നെൽസൺ ഐപ്പ് സിനിമാസ്,ഷാ ഫൈസി പ്രൊഡക്ഷൻസ്,

നവതേജ് എന്നി ബാനറുകളിൽ ഷാ ഫൈസി,നെൽസൺ ഐപ്പ്,സുജൻ കുമാർ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പ്രമോദ് കെ പിള്ള നിർവ്വഹിക്കുന്നു.ജയേഷ് മൈനാഗപ്പള്ളി കഥ തിരക്കഥ സംഭാഷണമെഴുതുന്നു.എങ്ങണ്ടിയൂർ ചന്ദ്രശേഖരൻ,ആന്റണി പോൾ എന്നിവരുടെ വരികൾക്ക് ബിജിബാൽ ജസ്റ്റിൻ ഫിലിപ്പോസ് എന്നിരാണ് സംഗീതം നൽകുന്നത്. എഡിറ്റർ-ആയൂബ് ഖാൻ.

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ-അജു വി എസ്, പ്രൊഡക്ഷൻ കൺട്രോളർ-ഷാജി പട്ടിക്കര, പ്രൊഡക്ഷൻ ഡിസൈനർ-അപ്പുണ്ണി സാജൻ,മേക്കപ്പ്-റഹീം കൊടുങ്ങല്ലൂർ,വസ്ത്രാലങ്കാരം-രാധാകൃഷ്ണൻ മങ്ങാട്, സ്റ്റിൽസ്-അനിൽ പേരാമ്പ്ര, പരസ്യക്കല-ആന്റണി സ്റ്റീഫൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-രാഹുൽ കൃഷ്ണ,ആക്ഷൻ-പ്രദീപ് ദിനേശ്, ബ്രൂസിലി രാജേഷ്. മാർച്ച് പതിനഞ്ചിന് പാലക്കാട് അട്ടപ്പാടിയിൽ 'ചാട്ടുളി ' യുടെ ചിത്രീകരണം ആരംഭിക്കും. ഈ ചിത്രത്തിൻറെ പി ആർ ഒ-എ എസ് ദിനേശാണ് .

Similar News