വണങ്കാനി'ല്‍നിന്നു നടന്‍ സൂര്യ പിന്‍മാറി

Update: 2022-12-07 13:45 GMT


ബാല ഒരുക്കുന്ന പുതിയ ചിത്രം 'വണങ്കാനി'ല്‍നിന്നു നടന്‍ സൂര്യ പിന്‍മാറി. ചിത്രത്തിന്റെ സംവിധായകന്‍ ബാല തന്നെയാണ് ഒരു കുറിപ്പിലൂടെ പ്രേക്ഷകരെ .ഇക്കാര്യം അറിയിച്ചത്. താനും സൂര്യയും ആലോചിച്ചെടുത്ത തീരുമാനമാണിതെന്നും ബാല വ്യക്തമാക്കി.18 വര്‍ഷത്തിന് ശേഷം ബാലയും സൂര്യയും ഒന്നിക്കുന്ന ചിത്രമായിരുന്നു 'വണങ്കാന്‍'. നന്ദ, പിതാമഹന്‍ എന്നീ എന്നിവയാണ് ഇരുവരുടെയും മുൻകാല ചിത്രങ്ങൾ.കൃതി ഷെട്ടിയെയാണ് ചിത്രത്തിലെ നായിക. കൂടാതെ മലയാളി താരം മമിത ബൈജുവും സിനിമയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.ബാലസുബ്രഹ്മണ്യം ആണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ജി.വി. പ്രകാശ് സിനിമയുടെ സംഗീതം ഒരുക്കുന്നു

Similar News