ബോബിയും  ചെമ്മണ്ണൂർ ബോബിയും

Update: 2022-12-07 11:14 GMT


1973 ലാണ് രാജ് കപൂർ സംവിധനം ചെയ്ത ബോബി റിലീസായത്. ഡിംബിൾ കപാഡിയയും  ഋഷികപൂറുമായിരുന്നു അതിലെ നായികാനായകന്മാർ.അക്കാലത്ത് 37 കോടിയോളമാണ് സിനിമ കളക്ട് ചെയ്തത്. 

 ഖാജ മുഹമ്മദ് അബ്ബാസിന്റെ കഥയോ കഥാ പാത്രങ്ങളുടെ സ്വീകാര്യതയോ അല്ല മറിച്ച് ഡിംപിൾ കപാഡിയയുടെ അർദ്ധനഗ്നതാ പ്രദർശനമായിരുന്നു ചിത്രത്തെ ക്രൗഡ് പുള്ളറാക്കിയതെന്ന് ആർക്കാണറിയാത്തത്.ഡിംപിളിന്റെ ബോബിയെപ്പോലെ ചെമ്മണ്ണൂരിലെ ബോബിയും ക്രൗഡ് പുള്ളറായി മാറിക്കൊണ്ടിരിക്കുകയാണ്.

ലഹരി വിരുദ്ധ കാംപയ്നെന്ന പേരും പറഞ്ഞ് നാടായ നാടൊക്കെ ചുറ്റിക്കറങ്ങി അഴിഞ്ഞാടുകയാണ് ബോച്ചേ .ഒറ്റ മുണ്ടും മുറിക്കുപ്പായവുമിട്ട് എത്ര വേണമെങ്കിലും ബോബി തുള്ളിക്കോട്ടേ കാറ്റ് പിഴക്കാതെ കരുതൽ വേണമെന്നുമാത്രം. നാവു പിഴക്കും വേണം കരുതലെന്നു കൂടി ഓർമ്മിപ്പിക്കട്ടേ. കൗമാരക്കാരിയെ സൈക്കിളിന്റെ പിറകിലിരുത്തി ലോകകപ്പ് കാണാൻ ഖത്തറിലേക്കു പോയി രണ്ടാൾ മൂന്നാളായി മടങ്ങി വരാമെന്നൊക്കെ പറയുന്നത  നാക്കു പിഴയെന്നു കണ്ട് പൊറുക്കാൻ കഴയില്ലെല്ലോ ബോച്ചേ. ജാഗ്രതൈ, കാറ്റും നാവും.

Similar News