ആലുവയിൽ അഞ്ച് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം;വിചാരണ ഈ മാസം 16 ന് തുടങ്ങും

Update: 2023-09-12 08:02 GMT

ആലുവയിൽ അതിഥി തൊഴിലാളികളുടെ അഞ്ച് വയസുകാരിയായ മകളെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ചെളിക്കുളത്തിൽ താഴ്ത്തിയ കേസിലെ വിചാരണ നടപടികൾ ഈ മാസം 16ന് ആരംഭിക്കും.ഇന്ന് കേസ് പരിഗണിച്ച എറണാകുളം പോക്സോ കോടതി പ്രതി അഫ്സക് ആലത്തിനെതിരെ ചുമത്തിയ വകുപ്പുകൾ നിലനിൽകുമോ എന്നതിൽ പ്രാഥമിക വാദം കേട്ടു. തട്ടി കൊണ്ട് പോകൽ, തെളിവ് നശിപ്പിക്കാൻ ശ്രമിക്കൽ, മൃതദേഹത്തോട് അനാദരവ് കാണിക്കൽ തുടങ്ങിയ വകുപ്പുകൾ നിലനിൽക്കില്ലെന്ന് പ്രതിഭാഗം വാദിച്ചു. എന്നാൽ ചുമത്തിയ പത്തു വകുപ്പുകളും നിലനിൽക്കുമെന്നായിരുന്നു പ്രോസീക്യൂഷൻ വാദം. കേസ് പരിഗണിക്കുന്ന 16 തിയതി കുറ്റപത്രം പ്രതിയെ വായിച്ചു കേൾപ്പിച്ചു വിചാരണ നടപടികൾ തുടങ്ങും. വിചാരണയിൽ പ്രതിക്കും സാക്ഷികൾക്കുമായി പരിഭാഷ സഹായം നൽകാനും തീരുമാനം ആയിട്ടുണ്ട്

Tags:    

Similar News