ക്ഷേത്രങ്ങളിലെ സ്ഥിരം മോഷണം ; പ്രതി അറസ്റ്റിൽ

Update: 2024-03-18 12:16 GMT

ക്ഷേത്രങ്ങളിൽ കയറി പ്രാർത്ഥന നടത്തുകയും പിന്നീട് സ്ഥിരമായി മോഷണം നടത്തുകയും ചെയ്യുന്ന മോഷ്ടാവ് അറസ്റ്റിൽ. രാജസ്ഥാനിലെ അൽവാറിലാണ് ഗോപേഷ് ശർമ്മ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ക്ഷേത്രങ്ങളെ ലക്ഷ്യം വെച്ചാണ് മോഷണം നടത്തിയിരുന്നത്.

ക്ഷേത്രത്തിൽ കയറി പ്രാർത്ഥന നടത്തുകയും പണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും മോഷ്ടിക്കുകയും ചെയ്യലാണ് ഇയാളുടെ മോഷണ രീതി. ആൽവാറിലെ ആദർശ് നഗറിലെ ക്ഷേത്രത്തിലെത്തിയ ശർമ്മ പ്രാർത്ഥിക്കുകയും ഒടുവിൽ സംഭാവന പെട്ടിയിൽ നിന്ന് പണം കവരുകയുമായിരുന്നു. ശനിയാഴ്ച രാവിലെയാണ് സംഭവം. കൂടാതെ ക്ഷേത്രത്തിന്റെ പൂട്ട് തകർത്ത് വെള്ളിയാഭരണങ്ങൾ, കുടകൾ, വഴിപാട് പെട്ടിയിലെ പണവും മോഷ്ടിച്ചു. മോഷണത്തിനിടെ ഇയാളുടെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിയുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്.

ചോദ്യം ചെയ്യലിൽ താൻ സമാനമായ രീതിയിൽ നിരവധി ക്ഷേത്രങ്ങളിൽ മോഷണം നടത്തിയിട്ടുണ്ടെന്ന് ഇയാൾ സമ്മതിച്ചതായി പൊലീസ് അറിയിച്ചു. ഗോപേഷ് ശര്‍മ്മ ക്ഷേത്രങ്ങൾ മാത്രമാണ് ലക്ഷ്യമിടുന്നതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ക്ഷേത്രങ്ങൾ പരിശോധിച്ചതിന് ശേഷം പൂജാരി രാത്രി പോയതിനുശേഷം, വിലപിടിപ്പുള്ള വസ്തുക്കൾ മോഷ്ടിക്കലാണ് രീതി. അതേസമയം, ‌ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പഴയ കേസുകൾ അന്വേഷിച്ച് വരികയാണ് പൊലീസ്. 

Tags:    

Similar News