ഇടുക്കിയിൽ പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്തു. തോപ്രാംകുടിയിലാണ് സംഭവം. സ്‌കൂള്‍ സിറ്റി പുത്തന്‍പുരയ്ക്കല്‍ ഡീനു ലൂയിസ് ആണ് ജീവനൊടുക്കിയത്. 35 വയസായിരുന്നു. കഴിഞ്ഞദിവസം രാത്രിയിൽ 5 മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയശേഷമാണു ഡീനു ജീവനൊടുക്കിയതെന്നു പൊലീസ് പറഞ്ഞു. ഡീനുവിന് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി സമീപവാസികള്‍ പറഞ്ഞു. മൂന്ന് മാസം മുന്‍പ് ഇവരുടെ ഭർത്താവ് ഇരട്ടയാർ നാലുമുക്ക് പുന്നപ്ലാക്കൽ ജസ്റ്റിൻ ആത്മഹത്യ ചെയ്തിരുന്നു. സംഭവത്തില്‍ അസ്വഭാവിക മരണത്തിനെതിരെ പൊലീസ് കേസ് എടുത്തു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)