അധ്യാപികയിൽ നിന്ന് കൈക്കൂലി വാങ്ങിയ കേസിൽ ഹെഡ്മാസ്റ്ററെ അറസ്റ്റ് ചെയ്തു.കോട്ടയം സിഎൻഐ എൽ.പി. സ്കൂളിലെ പ്രധാനധ്യാപകൻ സാം ടി ജോണിനെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്.കൈക്കൂലി ആവശ്യപ്പെട്ടന്ന പരാതിയെ തുടർന്നാണ് രാവിലെ ഒമ്പത് മണിയോടെ ഹെഡ്മാസ്റ്ററെ കോട്ടയം വിജിലൻസ് അറസ്റ്റ് ചെയ്തത്.
മറ്റൊരു സ്കൂളിലെ അധ്യാപികയുടെ കൈയിൽ നിന്നും പതിനായിരം രൂപ കൈക്കൂലി വാങ്ങുമ്പോഴായിരുന്നു സാം ടി ജോൺ അറസ്റ്റിലാകുന്നത്.എഇഒയ്ക്ക് നൽകണം എന്ന് പറഞ്ഞായിരുന്നു ഇയാൾ പണം ആവശ്യപ്പെട്ടത്. സ്ഥിര നിയമനം തരപ്പെടുത്താം എന്ന വാഗ്ദാനവും ഇയാൾ നൽകിയിരുന്നു