കൊച്ചി ചെറായിയിൽ 90 വയസുകാരിയെ ബലാത്സംഗം ചെയ്യാൻ ശ്രമം; യുവാവ് അറസ്റ്റിൽ

Update: 2023-07-29 07:15 GMT

കൊച്ചി ചെറായിയിൽ 90 വയസുകാരിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചെറായി സ്വദേശിയായ 26കാരൻ ശ്യാംലാലാണ് അറസ്റ്റിലായത്.ഇന്നലെ വൈകിട്ടാണ് വീട്ടിൽ അതിക്രമിച്ചു കയറി കിടപ്പിലായ വൃദ്ധയെ ബലാത്സം​ഗം ചെയ്യാൻ ശ്രമിച്ചത്. ശ്യാംലാൽ മയക്കുമരുന്ന് കേസിലടക്കം പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.

വൃദ്ധയും മകളും താമസിക്കുന്ന പള്ളിപ്പുറം ചെറായി കരയിൽ വീട്ടിലെത്തി വൃദ്ധയെ ബലാത്സം​ഗം ചെയ്യാൻ ശ്രമിക്കുകയായിരുന്നു ഇയാൾ. ഈ സമയത്ത് വൃദ്ധയുടെ മകൾ വീട്ടിലില്ലായിരുന്നു. മകൾ ജോലിക്ക് പോയ സമയത്താണ് ശ്യാംലാൽ വീട്ടിലെത്തിയത്. അയൽക്കാരനായ പ്രതി വീട്ടിലേക്ക് വന്നപ്പോൾ മദ്യപിച്ചെന്ന സംശയം തോന്നിയ വൃദ്ധ വീട്ടിൽ നിന്ന് പോകാൻ ആവശ്യപ്പെട്ടു. എന്നാൽ ഇത് നിഷേധിച്ച ശ്യാംലാൽ വൃദ്ധയെ കടന്ന് പിടിക്കുകയായിരുന്നു. തുടർന്ന് വൃദ്ധ പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ശ്യാം ലാൽ നിരന്തരം അയൽക്കാരെ ഉപദ്രവിക്കുന്നയാളാണെന്ന് പൊലീസ് പറയുന്നു.

Tags:    

Similar News