Headlines

ലോകത്തിലെ ആദ്യ എഐ മന്ത്രിയെ നിയമിച്ച് അൽബേനിയ

ലോകത്തിലെ ആദ്യ എഐ മന്ത്രിയെ നിയമിച്ച് അൽബേനിയ. അൽബേനിയൻ പരമ്പരാഗത വസ്ത്രം ധരിച്ച ഒരു യുവതിയുടെ രൂപത്തിലുള്ള ഈ എഐ മന്ത്രിക്ക് ‘ഡിയല്ല’ എന്നാണ് പേര് നൽകിയിട്ടുള്ളത്. അൽബേനിയൻ ഭാഷയിൽ സൂര്യൻ എന്നാണ് ഈ വാക്കിനർത്ഥം.

സർക്കാർ കരാറുകൾക്കും പൊതു ടെൻഡറുകൾക്കും മേൽനോട്ടം വഹിക്കുക എന്നതാണ് ഈ എഐ മന്ത്രിയുടെ പ്രധാന ചുമതല. എഐ മന്ത്രിയുടെ പ്രവർത്തനം പൊതു ടെൻഡറുകൾ പൂർണ്ണമായും അഴിമതി രഹിതമാക്കുമെന്ന് അൽബേനിയൻ പ്രധാനമന്ത്രി ഈദി രമ പറഞ്ഞു.

ജനുവരി മുതൽ പ്രവർത്തിച്ചു തുടങ്ങിയ ഡിയല്ല, ഇതുവരെ 36,000 സർക്കാർ രേഖകളിലെ പിഴവുകൾ പരിഹരിക്കുകയും, ആയിരക്കണക്കിന് സേവനങ്ങൾ നൽകുകയും ചെയ്തു. ഒരു വ്യക്തിയുടെ മേൽനോട്ടത്തിലാണോ ഈ എഐ മന്ത്രി പ്രവർത്തിക്കുന്നത് എന്ന കാര്യത്തിൽ സർക്കാർ ഇതുവരെ വ്യക്തമായ മറുപടി നൽകിയിട്ടില്ല.

Leave a Reply