Headlines

കോ​ഹ്‌​ലി സംഗക്കാരയേയും മറികടന്നു; ഇനി മുൻപിൽ സച്ചിൻ മാത്രം

വ​ഡോ​ദ​ര​യി​ൽ ത​ക​ർ​പ്പ​ൻ അ​ർ​ധ സെ​ഞ്ചു​റി നേ​ടി​യ ഇ​ന്നിം​ഗ്സി​നി​ടെ ച​രി​ത്ര നേ​ട്ടം സ്വ​ന്ത​മാ​ക്കി ഇ​ന്ത്യ​ൻ താ​രം വി​രാ​ട് കോ​ഹ്‌​ലി.

അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റി​ലെ എ​ല്ലാ ഫോ​ർ​മാ​റ്റു​ക​ളി​ലു​മാ​യി ഏ​റ്റ​വും കൂ​ടു​ത​ൽ റ​ൺ​സ് നേ​ടി​യ ര​ണ്ടാ​മ​ത്തെ താ​ര​മാ​യി​രി​ക്കു​ക​യാ​ണ് കോ​ഹ്‌​ലി.

ശ്രീ​ല​ങ്ക​ൻ താ​രം കു​മാ​ർ സം​ഗ​ക്കാ​ര​യു​ടെ 28,016 റ​ൺ​സ് മ​റി​ക​ട​ന്നാ​ണ് വി​രാ​ട് കോ​ഹ്‌​ലി ച​രി​ത്ര​മെ​ഴു​തി​യ​ത്. ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ ആ​ദ്യ ഏ​ക​ദി​ന​ത്തി​ൽ ഇ​ന്ത്യ വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​രു​ന്ന​തി​നി​ടെ​യാ​ണ് ഈ ​നാ​ഴി​ക​ക്ക​ല്ല് പി​റ​ന്ന​ത്.

ഈ ​നേ​ട്ട​ത്തി​ലേ​യ്ക്കെ​ത്താ​ൻ 42 റ​ൺ​സാ​യി​രു​ന്നു കോ​ഹ്‌​ലി​ക്ക് വേ​ണ്ടി​യി​രു​ന്ന​ത്. ഇ​ന്ന് 93 റ​ൺ​സാ​ണ് കോ​ഹ്‌​ലി എ​ടു​ത്ത​ത്. 664 അ​ന്താ​രാ​ഷ്ട്ര മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് 34,357 റ​ൺ​സു​മാ​യി ഇ​തി​ഹാ​സ താ​രം സ​ച്ചി​ൻ ടെ​ണ്ടു​ൽ​ക്ക​റാ​ണ് പ​ട്ടി​ക​യി​ൽ ഒ​ന്നാം സ്ഥാ​ന​ത്ത്. സ​ച്ചി​നെ മ​റി​ക​ട​ക്കാ​ൻ കോ​ലി​ക്ക് ഇ​നി 6000ത്തോ​ളം റ​ൺ​സ് വേ​ണം.

അ​തോ​ടൊ​പ്പം അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റി​ൽ വേ​ഗ​ത്തി​ൽ 28000 റ​ൺ​സ് നേ​ടു​ന്ന താ​ര​മെ​ന്ന റി​ക്കാ​ർ​ഡും കോ​ഹ്‌​ലി സ്വ​ന്ത​മാ​ക്കി. സ​ച്ചി​ൻ ടെ​ണ്ടു​ൽ​ക്ക​റി​ന്റെ പേ​രി​ലു​ണ്ടാ​യി​രു​ന്ന ച​രി​ത്ര നേ​ട്ട​മാ​ണ് കോ​ഹ്‌​ലി നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ​ത്.

സ​ച്ചി​ൻ ഈ ​നേ​ട്ട​ത്തി​ലേ​ക്കെ​ത്തി​യ​ത് 644 ഇ​ന്നിം​ഗ്സി​ലൂ​ടെ​യാ​ണെ​ങ്കി​ൽ 624 ഇ​ന്നിം​ഗ്സി​ൽ നി​ന്നാ​ണ് കോ​ഹ്‌​ലി ഈ ​നേ​ട്ട​ത്തി​ലെ​ത്തി​യ​ത്.

Leave a Reply