എക്‌സ്‌ഹോസ്റ്റ് ഫാനിന്റെ വിടവിൽ കുടുങ്ങി കള്ളൻ; നാടകീയ രംഗങ്ങൾ, ഒടുവിൽ പൊലീസ് രക്ഷിച്ചു

രാജസ്ഥാനിലെ കോട്ടയിൽ മോഷണത്തിനായി വീട്ടിൽ അതിക്രമിച്ചു കയറാൻ ശ്രമിച്ച യുവാവ് അടുക്കളയിലെ എക്‌സ്‌ഹോസ്റ്റ് ഫാനിന്റെ വിടവിൽ കുടുങ്ങി. ഏകദേശം ഒരു മണിക്കൂറോളം തൂങ്ങിക്കിടന്ന ഇയാളെ ഒടുവിൽ പൊലീസ് എത്തിയാണ് പുറത്തെടുത്തത്.

ജനുവരി മൂന്നിനാണ് സിനിമാക്കഥയെ വെല്ലുന്ന ഈ സംഭവം നടന്നത്. വീട്ടുകാർ പുറത്തുപോയ സമയം നോക്കിയാണ് യുവാവും സഹായിയും മോഷണത്തിനെത്തിയത്. അടുക്കളയിലെ എക്‌സ്‌ഹോസ്റ്റ് ഫാനിന്റെ ഇടുങ്ങിയ ദ്വാരത്തിലൂടെ അകത്തേക്ക് നുഴഞ്ഞുകയറാൻ ശ്രമിക്കുന്നതിനിടെ യുവാവ് അതിൽ കുടുങ്ങിപ്പോകുകയായിരുന്നു. പുറത്ത് കാവൽ നിന്ന സഹായി ഇയാൾ കുടുങ്ങിയതോടെ പേടിച്ച് സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു.

https://twitter.com/gharkekalesh/status/2008415329899467029

വീട്ടുകാർ തിരിച്ചെത്തിയപ്പോഴാണ് എക്‌സ്‌ഹോസ്റ്റ് ഫാനിന്റെ വിടവിൽ ഒരാൾ കുടുങ്ങിക്കിടക്കുന്നത് കണ്ട് ഞെട്ടിയത്. വിവരമറിഞ്ഞ് നാട്ടുകാർ തടിച്ചുകൂടിയതോടെ സ്ഥലത്ത് വലിയ ബഹളമായി. ഒടുവിൽ വിവരമറിഞ്ഞെത്തിയ പൊലീസ് സംഘം ഒരു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് കള്ളനെ പുറത്തെടുത്തത്. രക്ഷപ്പെടുത്തിയ ഉടൻ തന്നെ ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഓടിപ്പോയ സഹായിക്കായി തിരച്ചിൽ തുടരുകയാണ്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply