2025-ൽ ഇന്ത്യക്കാർ തിരഞ്ഞ 10 സ്ഥലങ്ങൾ; ട്രെൻഡിങ് സെർച്ച് ലിസ്റ്റ് പുറത്തുവിട്ട് ഗൂഗിൾ

തിരക്കിട്ട ജീവിത സാഹചര്യങ്ങളിൽനിന്ന് താൽക്കാലികമായെങ്കിലും ഒരവധി തേടുന്നവരാണ് നമ്മളിൽ പലരും. പുതിയ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാനും രസകരമായ യാത്രാവിവരണങ്ങൾ ആസ്വദിക്കാനും പ്രത്യേക താൽപര്യം കാണിക്കുന്നവരാണ് ഇന്ത്യക്കാർ. ഈ പശ്ചാത്തലത്തിൽ, 2025-ൽ ഇന്റർനെറ്റിൽ ഇന്ത്യക്കാർ ഏറ്റവും കൂടുതലായി തിരഞ്ഞ യാത്രാസ്ഥലങ്ങളുടെ പട്ടിക ഗൂഗിൾ പുറത്തുവിട്ടു. സാംസ്കാരിക പരിപാടികളോടുള്ള താൽപര്യം, വിസയില്ലാതെ സന്ദർശിക്കാവുന്ന ഇടങ്ങൾ, വിശ്വസനീയമായ സ്ഥലങ്ങൾ എന്നിവയെല്ലാം ഇന്ത്യക്കാരുടെ യാത്രാ അഭിരുചി എളുപ്പത്തിൽ മനസ്സിലാക്കാൻ ഈ ലിസ്റ്റ് സഹായിക്കുന്നു.

ഈ വർഷം ഏറ്റവും കൂടുതലായി ആളുകൾ ഗൂഗിളിൽ തിരഞ്ഞ സ്ഥലങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനം നേടിയിരിക്കുന്നത് വർഷമാദ്യം നടന്ന മഹാകുംഭമേളയാണ്. ധാരാളം ഹിന്ദു തീർത്ഥാടകർ പങ്കെടുത്ത മേളയും അതിന്റെ വേദിയായ അമ്പലവുമാണ് ലിസ്റ്റിൽ ആദ്യം ഇടംപിടിച്ചത്. വിദേശയാത്രകളോടുള്ള ഇന്ത്യക്കാരുടെ താൽപര്യം വ്യക്തമാക്കുന്നതാണ് രണ്ടാം സ്ഥാനത്തുള്ള ഫിലിപ്പീൻസ്. 

ഇന്ത്യൻ സഞ്ചാരികൾക്ക് വിസയില്ലാതെ 14 ദിവസം വരെ സന്ദർശനം നടത്താവുന്നതും ദീർഘകാല സന്ദർശനത്തിന് ഇ-വിസ സംവിധാനം ഉള്ളതുമായ ചുരുക്കം രാജ്യങ്ങളിലൊന്നാണ് ഫിലിപ്പീൻസ്. ഈ വർഷം ജനുവരി 1 മുതൽ നവംബർ 25 വരെ ഗൂഗിളിൽ ഏറ്റവുമധികം ആളുകൾ നടത്തിയ അന്വേഷണങ്ങളെ വിശകലനം ചെയ്താണ് ലിസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ പട്ടികയിൽ ഇടംപിടിച്ച ജോർജിയയും കശ്മീരും ഇത്തവണയും ലിസ്റ്റിൽ ഇടം നേടി. എന്നാൽ, കഴിഞ്ഞ വർഷം മുൻപന്തിയിലുണ്ടായിരുന്ന ജയ്പൂർ, മണാലി, ഗോവ തുടങ്ങിയ പ്രശസ്ത സ്ഥലങ്ങൾ ഇത്തവണ പട്ടികയിൽനിന്ന് പുറത്തായി.

2025ല്‍ ഇന്ത്യക്കാര്‍ ഏറ്റവുമധികം തിരഞ്ഞ 10 സ്ഥലങ്ങള്‍

1. മഹാകുംഭ മേള, ഉത്തര്‍പ്രദേശ്

2. ഫിലിപ്പീന്‍സ്

3. ജോര്‍ജിയ

4. മൗറീഷ്യസ്

5. കാശ്മീര്‍

6. ഫൂ ക്വാക്, വിയറ്റ്‌നാം

7. ഫുക്കെറ്റ്, തായ്‌ലന്‍ഡ്

8. മാലിദ്വീപ്

9. സോംനാഥ്, ഗുജറാത്ത്

10. പോണ്ടിച്ചേരി


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply