ഖത്തറിൽനിന്നുള്ള ഈ വർഷത്തെ ഹജ്ജ് സീസണിലേക്കുള്ള രജിസ്‌ട്രേഷൻ കാലാവധി 2025 നവംബർ 15 വരെ നീട്ടിയതായി ഔഖാഫ്, ഇസ്ലാമിക് കാര്യ മന്ത്രാലയം അറിയിച്ചു. ഹജ്ജ് രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് പൊതുജങ്ങളിൽ നിന്ന് ലഭിച്ച നിരവധി അഭ്യർത്ഥനകളും കോളുകളും കണക്കിലെടുത്ത് ആണ് നടപടി.
രാജ്യത്ത് നിന്ന് ഏറ്റവും കൂടുതൽ തീർത്ഥാടകർക്ക് സുഗമവും സംഘടിതവുമായ അന്തരീക്ഷത്തിൽ ഹജ്ജ് നിർവഹിക്കാനുതകും വിധം, രജിസ്ട്രേഷൻ നൽകാനുള്ള മന്ത്രാലയത്തിന്റെ താൽപ്പര്യത്തിന്റെ ഭാഗമായി മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് (hajj.gov.qa) വഴി രജിസ്‌ട്രേഷൻ തുടരുമെന്ന് ഹജ്ജ്, ഉംറ കാര്യ വകുപ്പ് ഡയറക്ടർ അലി ബിൻ സുൽത്താൻ അൽ മിസെഫ്രി പറഞ്ഞു.
ഖത്തറിൽ നിന്ന് ഹജ്ജ് രജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ലഭിക്കുന്ന സേവനത്തിലുള്ള വിശ്വാസമാണ് വർദ്ധിച്ചുവരുന്ന പോളിംഗ് പ്രതിഫലിപ്പിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഖത്തർ ഹജ്ജ് മിഷൻ വർഷം തോറും നൽകുന്ന മികച്ച സേവനങ്ങളിലും സംഘാടനത്തിലും നിരവധി പേരാണ് ഹജ്ജ് പൂർത്തിയാക്കിയിട്ടുള്ളത്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

