വിവോ സബ് ബ്രാൻഡായ ഐക്യൂഒഒയുടെ പുതിയ സ്മാർട്ട്ഫോണായ ഇസഡ്10 ഫൈവ് ജി ഏപ്രിൽ 11ന് ലോഞ്ച് ചെയ്യും. 7300 എംഎഎച്ച് ബാറ്ററിയാണ് ഏറ്റവും വലിയ പ്രത്യേകത. 25000 രൂപ റേഞ്ചിലുള്ള ഫോണുകളിൽ ഏറ്റവും വലിയ ബാറ്ററിയാണിതെന്ന് കമ്പനി അവകാശപ്പെടുന്നു.
കമ്പനി പുറത്തുവിട്ട ടീസറിൽ നിന്ന്, ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (OIS) ഉള്ള ഡ്യുവൽ റിയർ കാമറകൾ ഫോണിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. 2400×1080 റെസല്യൂഷനോടുകൂടിയ 6.67 ഇഞ്ച് ക്വാഡ്-കർവ്ഡ് അമോലെഡ് ഡിസ്പ്ലേയോട് കൂടിയായിരിക്കും ഫോൺ വിപണിയിൽ എത്തുക. പാനലിൽ 120Hz റിഫ്രഷ് റേറ്റും 2000 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസും ഉണ്ടായിരിക്കും. 12 ജിബി വരെ റാമും 256 ജിബി സ്റ്റോറേജുമുള്ള ക്വാൽകോം സ്നാപ്ഡ്രാഗൺ 7s ജെൻ 3 ആയിരിക്കും ഫോണിന്റെ കരുത്ത്.
ഒഐഎസ് ഉള്ള 50 എംപി പ്രധാന കാമറയും 2 എംപി ഓക്സിലറി കാമറയും 32 എംപി സെൽഫി കാമറയും ഫോണിൽ ഉണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു. 90W ഫാസ്റ്റ് ചാർജിങ്, ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സ്‌കാനർ, ഫൺടച്ച് ഒഎസ് 15 എന്നിവയാണ് മറ്റു പ്രത്യേകതകൾ. ഏകദേശം 25,000 വില വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

