മാൻഡസ് ചുഴലിക്കാറ്റ് നാളെ പുലർച്ചയോടെ തീരം തൊടുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. തമിഴ്നാട്ടിലെ കാരക്കലിന് സമീപം തീരംതൊടും. മണിക്കൂറിൽ 75 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. വടക്കൻ തമിഴ്നാട്, പുതുച്ചേരി, തെക്കൻ ആന്ധ്രാപ്രദേശ് തീരങ്ങളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. 13 ജില്ലകളിൽ റെഡ് അലർട്ട്. പുതുച്ചേരിയിലും തമിഴ്നാട്ടിലും സ്‌കൂളുകൾക്ക് അവധി നൽകിയിരിക്കുകയാണ്.
ചെന്നൈ,ചെങ്കൽപേട്ട്, കാഞ്ചീപുരം, തിരുവള്ളൂർ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. തമിഴ്നാട് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്ന് സ്ഥിതി വിലയിരുത്തി. ദേശീയ ദുരന്തനിവാരണ സേനയുടെ 12 ടീമുകളെ മേഖലയിൽ വിന്യസിച്ചു.
ചുഴലികാറ്റ് ഇപ്പോൾ മഹാബലിപുരത്തു ഏതാണ്ട് 230 കിലോമീറ്റർ മാത്രം അകലെയാണ് . ചെന്നൈയിൽ നിന്നും 250 കിലോമീറ്റർ അകലെ. സിസ്റ്റം ‘തീവ്രചുഴലികാറ്റ്’ അവസ്ഥയിൽ നിന്നും അല്പം ശക്തി കുറഞ്ഞു ‘ചുഴലികാറ്റ്’ ആയിട്ടുണ്ട്. ഇപ്പോൾ കാറ്റിന്റെ വേഗത മണിക്കൂറിൽ 70 – 100 കിലോമീറ്റർ. ചിലപ്പോൾ വീണ്ടും ശക്തി കൂടാൻ സാധ്യത ഉണ്ട്. ഇന്ന് രാത്രി 11 മണിയോടെ മഹാബലിപുരത്തിനു തെക്കായി വില്ലുപുരത്തെ ‘ മരക്കാനം ‘ തീരത്ത് ‘ നിലംപതിക്കാൻ ആണ് സാധ്യത. നിലം തൊടുമ്പോൾ ഏകദേശം 70-100 കിലോമീറ്റർ വേഗതയിലുള്ള ചുഴലികാറ്റ് ആകാനാണ് സാധ്യത.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

