സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ ശക്തമാകുന്നു. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രാഷ്ട്രീയ പാർട്ടികളുടെ യോഗം ബുധനാഴ്ച ചേരും.ദേശീയ, സംസ്ഥാന രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ പങ്കെടുക്കുന്ന ഈ യോഗത്തിൽ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ, വോട്ടെടുപ്പ് ക്രമീകരണങ്ങൾ, പ്രചാരണച്ചട്ടങ്ങൾ തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യും. ഒക്ടോബർ 29-ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിലെ ഹാർമണി ഹാളിൽ ഹാളിലാണ് യോഗം നടക്കുക
അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. സംസ്ഥാനത്ത് ആകെ 2.84 കോടി വോട്ടർമാരാണ് പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. കരട് പട്ടിക പ്രസിദ്ധീകരിച്ചതിനു ശേഷം 1,34,294 പേരുടെ വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.പ്രവാസി വോട്ടർ പട്ടികയിൽ 2,798 പേരാണ് ഇടം നേടിയിരിക്കുന്നത്. ഒക്ടോബർ 14 വരെ ലഭിച്ച അപേക്ഷകളും ആക്ഷേപങ്ങളും പരിഗണിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്നലെ രാത്രി പത്തരയോടെ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചത്.വോട്ടർ പട്ടികയിൽ പേര് ചേർക്കൽ ഉൾപ്പെടെ ഏഴ് ലക്ഷത്തിലധികം അപേക്ഷകൾ കമ്മീഷന് ലഭിച്ചുവെന്ന് വിവരങ്ങൾ സൂചിപ്പിക്കുന്നു. വോട്ടർ പട്ടികയുടെ പൂർണ്ണ വിശദാംശങ്ങൾ ഇന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിക്കും.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

