Begin typing your search...

യുഎഇയിൽ മുട്ട, കോഴിയിറച്ചി എന്നിവയുടെ വില വർദ്ധന ചട്ടങ്ങൾ ലംഘിച്ചാൽ 2 ലക്ഷം ദിർഹം വരെ പിഴ

യുഎഇയിൽ മുട്ട, കോഴിയിറച്ചി എന്നിവയുടെ വില വർദ്ധന ചട്ടങ്ങൾ ലംഘിച്ചാൽ 2 ലക്ഷം ദിർഹം വരെ പിഴ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

മുട്ടയുടെയും കോഴി ഉൽപന്നങ്ങളുടെയും അംഗീകൃത വിലവർദ്ധനവിന് പുറപ്പെടുവിച്ച ചട്ടങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെടുന്ന വിതരണക്കാർക്കും ചില്ലറ വ്യാപാരികൾക്കും കടുത്ത പിഴ ചുമത്തുമെന്ന് യുഎഇ സാമ്പത്തിക മന്ത്രാലയം അറിയിച്ചു.

ചട്ടങ്ങൾ ലംഘിക്കുന്നവർക്ക് 100,000 ദിർഹത്തിൽ കുറയാതെ പിഴ ചുമത്തും - കുറ്റം ആവർത്തിച്ചാൽ പിഴ 200,000 ദിർഹത്തിൽ എത്തിയേക്കാം. പിഴയെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടുമെന്ന് അറബിക് ദിനപത്രമായ ഇമാറത്ത് അൽ യൂമിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് പറയുന്നു.

മാർച്ചിൽ വില വർദ്ധനവ് മന്ത്രാലയം അംഗീകരിച്ചതു മുതൽ രാജ്യത്തെ റീട്ടെയിൽ ഔട്ട്‌ലറ്റ്‌ലെറ്റുകളിൽ മുട്ടയുടെയും കോഴി ഉൽപന്നങ്ങളുടെയും വില നിരീക്ഷിക്കാൻ അധികൃതർ പരിശോധന നടത്തിവരികയാണ്.

Aishwarya
Next Story
Share it